കാറിൻ്റെ പ്ലാറ്റ്ഫോമിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത് ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 25 .07 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. പെരിങ്ങോം മടക്കാംപൊയിലിലെ എം വി സുഭാഷ് (43) ആണ് എക്സൈസിൻ്റെ പിടിയിലായത്. കാറിൻ്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തളിപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

വിമാന മാർഗം ഹെറോയിൻ കടത്തി ; ബഹ്റൈനിൽ പാകിസ്ഥാൻ സ്വദേശിക്ക് 15 വർഷം തടവ്

വി​മാ​ന​മാ​ർ​ഗം ഹെ​റോ​യി​ൻ ക​ട​ത്തി​യ പാ​കി​സ്താ​ൻ സ്വ​ദേ​ശി​ക്ക് 15 വ​ർ​ഷം ത​ട​വ്. ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് 30 വ​യ​സ്സു​കാ​ര​നാ​യ ഇ​യാ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. എ​യ​ർ​പോ​ർ​ട്ട് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ക​ട​ന്നു​വ​ന്ന ഇ​യാ​ളെ കം​സ്റ്റം​സ് ​സം​ശ​യാ​സ്പ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നൂ​റോ​ളം മ​യ​ക്കു​മ​രു​ന്ന് കാ​പ്‌​സ്യൂ​ളു​ക​ൾ വി​ഴു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്‌​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി, ഹെ​റോ​യി​ൻ കാ​പ്‌​സ്യൂ​ളു​ക​ൾ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹെ​റോ​യി​ൻ ബ​ഹ്റൈ​നി​ലു​ള്ള ഏ​ജ​ന്റി​നെ ഏ​ൽ​പി​ക്കാ​നാ​യി ഒ​രാ​ൾ ത​ന്ന​യ​ച്ച​താ​ണെ​ന്നും പ​ക​രം പ​ണം ല​ഭി​ച്ച​താ​യും ഇ​യാ​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. പ്ര​തി​യു​ടെ…

Read More

സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം; ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വർണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജേഷും ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്നു സജേഷ്. സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ട്. 

Read More

വില 19.15 കോടി; അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം; 2 വനിതകൾ അറസ്റ്റിൽ

മുംബൈ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. രണ്ടു വിദേശ വനിതകളെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ച 32.79  കിലോ സ്വർണം പിടിച്ചെടുത്തു. വിപണിയിൽ 19.15 കോടി വിലമതിക്കുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്. അടുത്ത കാലത്ത്  0വിവിധ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് കസ്റ്റംസ് വൻ തോതിൽ സ്വർണം പിടികൂടിയിരുന്നു. നേരത്തെ ജൂൺ ഏഴിന് 3.91 കോടി രൂപ വിലമതിക്കുന്ന ആറ് കിലോയിലധികം സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു….

Read More

സ്വർണക്കടത്തിലും ഇന്ത്യ സഖ്യ നേതാക്കൾ പങ്കാളികൾ; സ്വർണക്കടത്തിലും സഖ്യമെന്ന് രാജീവ് ചന്ദ്രശേഖർ

ശശി തരൂർ എംപിയുടെ മുൻ സ്റ്റാഫ് അംഗം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. തരൂരിന്റെ സ്റ്റാഫെന്ന് അവകാശപ്പെട്ട ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 500 ഗ്രാം…

Read More

സ്വർണ്ണക്കടത്ത് കേസിൽ ശിവകുമാറിനെ അറസ്റ്റ്; ഞെട്ടിക്കുന്നത്: ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ശശി തരൂർ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണൽ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ശിവകുമാർ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂർ എക്സിൽ അറിയിച്ചു തൻ്റെ മുൻ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാർട്ട് ടൈം സ്റ്റാഫായി തൽക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാർ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും ശശി തരൂർ പറഞ്ഞു. ധർമശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം…

Read More

കഞ്ചാവ് വീട്ടിലെത്തിച്ച് മറിച്ച് വിൽപന; 4 പ്രതികൾക്ക് 10 വർഷം തടവ്

കഞ്ചാവ് കടത്ത് കേസിൽ നാല് പ്രതികളെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കണ്ണൂർ,കാസർകോട് സ്വദേശികളെയാണ് വടകരയിലെ നർക്കോട്ടിക്  ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് (എൻഡിപിഎസ്) കോടതി ശിക്ഷിച്ചത്. കണ്ണൂരിലെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിനാണ് 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. രണ്ട് വർഷം മുൻപ് കേസിലെ ഒന്നാംപ്രതിയായ ഷിഗിലിന്‍റെ എടച്ചൊവ്വയിലെ വീട്ടിൽ വച്ചാണ് പൊലീസ് 60 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഷിഗിലിനൊപ്പം ഉളിക്കൽ…

Read More

 കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് 931 ഗ്രാം സ്വർണ്ണം പിടികൂടി

കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ട. രണ്ടു യാത്രക്കാരിൽ നിന്നും 60.16 ലക്ഷം രൂപ വില വരുന്ന 931 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി പറയുള്ള പറമ്പത്ത് യുസഫ്, കാസർക്കോട് സ്വദേശി അബ്ദുള്ള കുഞ്ഞി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത് കണ്ണൂർ വിമാനത്താവളത്തിൽ റിയാദിൽ നിന്നെത്തിയ കോഴിക്കോട് മേമുണ്ട സ്വദേശി അബ്ദുൽ ഖാദറിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഡിആർഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇന്നലെ രാത്രി…

Read More

സ്വർണ്ണക്കടത്ത് സംഘത്തിന് വിവരങ്ങള്‍ ചോർത്തി നൽകി; എസ് ഐക്ക് സസ്പെൻഷൻ

സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. കടത്തുസംഘങ്ങൾക്ക് ശ്രീജിത്ത് വിവരം ചോർത്തി നൽകിയെന്നും എസ് പിക്ക് വിവരം ലഭിച്ചിരുന്നു.

Read More

കേരളത്തിലേക്ക് ഡീസൽ ഒഴുക്ക്; നാല് മാസത്തിനിടെ മാഹിയിൽനിന്നുളള 30,000 ലിറ്റർ ഡീസൽ പിടിച്ചു

കേരളത്തെ അപേക്ഷിച്ച് ഡീസലിന് വില കുറവായതിനാൽ മാഹിയിൽനിന്നും മംഗളൂരുവിൽനിന്നും കേരളത്തിലേക്ക് വൻതോതിൽ ഡീസൽ ഒഴുകുന്നു. കേരളത്തെ അപേക്ഷിച്ച് ഡീസലിന് 13.56 രൂപ കുറവാണ് മാഹിയിൽ. കർണാടകയിൽ കുറവ് 14 രൂപ. ജി.എസ്.ടി. എൻഫോഴ്സ്‌മെന്റ് നോർത്ത് സോണിനു കീഴിൽ നാലുമാസത്തിനിടെ പിടികൂടിയത് 30,000 ലിറ്റർ ഡീസലാണ്. പിഴ ഉൾപ്പെടെ ഈടാക്കിയത് 31 ലക്ഷം രൂപ. പിടിക്കപ്പെടാതെ പോകുന്ന ഡീസൽക്കടത്ത് ഇതിലുമേറെയാണെന്നാണ് നിഗമനം.

Read More