
ആരെങ്കിലും നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് ഉടനടി അറിയാം
സ്‍മാർട്ട്‌ഫോണുകൾ നമ്മുടെ ജീവിതത്തിൽ ഇന്ന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. സ്‍മാർട്ട്‌ഫോൺ കാരണം പല ജോലികളും എളുപ്പത്തിൽ ചെയ്യാൻ കഴിയും. എന്നാൽ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാനും കുറ്റവാളികൾ ഇത് ഉപയോഗിക്കുന്നു. സ്‍മാർട്ട്‌ഫോണുകളെ ആശ്രയിക്കുന്നത് വർധിക്കുന്നതിനനുസരിച്ച് തട്ടിപ്പുകൾ, ഹാക്കിംഗ്, സ്വകാര്യതാ ലംഘനങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യതകളും പെരുകി വരികയാണ്. ഇത്തരത്തിലുള്ള ഒരു പ്രധാന സുരക്ഷാ ഭീഷണിയാണ് ലൊക്കേഷൻ ട്രാക്കിംഗ്. ആരെങ്കിലും നിങ്ങളുടെ ലൊക്കേഷൻ രഹസ്യമായി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലായേക്കാം. നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടോ…