
വിമാനത്താവളത്തിൽ ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ സംവിധാനം; നടപടിക്രമങ്ങൾ സെക്കന്റുകൾക്കുള്ളിൽ
ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു പുതിയ യാത്ര സംവിധാനം നിലവിൽ വന്നു.’അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന പാസ്പോർട്ട് നിയന്ത്രണ സംവിധാനം തിരഞ്ഞെടുത്ത യാത്രക്കാർക്ക് യാതൊരുവിധ കാത്തുനിൽപ്പുമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. ജി ഡി ആർ എഫ് എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ്) സംഘടിപ്പിച്ചുവരുന്ന എ ഐ കോൺഫറൻസിൽ, ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തിൽ…