യാത്രക്കാരെ വഞ്ചിക്കുന്ന നടപടി; പൊട്ടിയ സീറ്റ് തന്ന് ചതിച്ചെന്ന് വിമർശനവുമായികേന്ദ്രമന്ത്രി: ക്ഷമാപണം നടത്തി എയർ ഇന്ത്യ

എയർ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തനിക്ക് നൽകിയത് പൊട്ടിയ സീറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്ക് എയർ ഇന്ത്യ വിമാനത്തിൽ തനിക്ക് ലഭിച്ചത് തകർന്ന സീറ്റാണെന്നും യാത്രക്കാരെ വഞ്ചിക്കുന്ന നടപടിയാണ് എയർ ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടാറ്റ ഏറ്റെടുത്തതിനുശേഷം എയർ ഇന്ത്യയുടെ സേവനം മെച്ചപ്പെട്ടു എന്ന് കരുതിയെങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അനുവദിച്ച സീറ്റ് പൊട്ടിയതിനെക്കുറിച്ച് എയർലൈൻ ജീവനക്കാരോട് അന്വേഷിച്ചപ്പോൾ, സീറ്റിന്റെ അവസ്ഥയെക്കുറിച്ച് മാനേജ്‌മെന്റിനെ നേരത്തെ…

Read More

ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി; എ കെ ബാലന് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

പാലക്കാട് ജില്ലാ സമ്മേളനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് വിമർശനം. ബിജെപി നേതാവ് സന്ദീപ് വാരിയർ ബി.ജെ.പി വിട്ടപ്പോൾ എകെ ബാലൻ നടത്തിയ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയാണ് കേന്ദ്ര കമ്മറ്റിയംഗത്തിനെതിരെ രൂക്ഷ വിമർശനം ജില്ലാ സമ്മേളനത്തിലുയർന്നത്. ‘സന്ദീപ് വാര്യ‍ർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും’ എന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം.  ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടുന്നതായി. മോന്തായം…

Read More

അൻവർ പരിധി വിട്ടു; അൻവറിനെ കൊണ്ടുവന്നവർ നിരന്തരം വിഷയത്തിൽ ഇടപെടണമായിരുന്നു: തുറന്നടിച്ച് ജി സുധാകരൻ

സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ തുറന്ന വിമർശനം നടത്തിയ ഇടത് എംഎൽഎ പിവി അൻവറിനെ തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. അൻവർ പരിധി വിട്ടു. അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വിവാദം പാർട്ടിക്ക് ദോഷമുണ്ടാക്കും. അത് തിരുത്താനുള്ള ഇടപെടലാണ് വേണ്ടതെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ കുറച്ചുകൂടി നേരത്തെ വിഷയത്തിൽ ഇടപെടേണ്ടതായിരുന്നു. ആ മേഖലയിൽ നിന്നും പിബി, കേന്ദ്രകമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുണ്ട്. എം.വി രാഘവൻ അടക്കമുള്ള പാർട്ടി വിരുദ്ധരെ പുറത്തു കളഞ്ഞ പാരമ്പര്യമുള്ള പ്രസ്ഥാനമാണിത്. അൻവറുമായി ബന്ധപ്പെട്ട വിവാദങ്ങൾ…

Read More

‘രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സർക്കാറിൽ സുരക്ഷിതമല്ല’; ജയറാം രമേശ്

നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. നീറ്റ് യുജി വിഷയം സർക്കാർ നാൾക്കുനാൾ വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിൽ സുരക്ഷിതമല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് തുറന്നടിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും വീണ്ടും വ്യക്തമായിരിക്കുകയാണ്. കുട്ടികളുടെ ഭാവിയുടെ കാര്യമാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും, പരീക്ഷ വീണ്ടും നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. പലരും ഈയാവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു….

Read More

‘പിണറായിക്ക് കൊലയാളി മനസ്, എനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ഗ്രനേഡ് പ്രയോഗിച്ചത്’; കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവര്‍ക്കെതിരെ കേസെടുക്കാന്‍ പറയുമ്പോള്‍ എന്ത് നിയമവും നീയമവാഴ്ചയുമാണ് ഇവിടെയുള്ളതെന്ന് കെ. സുധാകരന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസിനെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘പിണറായി വിജയന്‍ ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസാണ് അയാള്‍ക്കുള്ളതെന്നും ഞാന്‍ എത്രയോ കാലമായി പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെയാണ് ഗ്രനേഡും മറ്റു വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു, സുധാകരൻ…

Read More