രാഹുൽ ഈശ്വറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി

നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് സിംഗിൾ ബെഞ്ച് രാഹുലിനെ അറിയിച്ചത്. ഹാജരാകുമ്പോൾ തന്നെ ജാമ്യം ലഭിക്കുന്നതുകൊണ്ട് മുൻകൂർ ജാമ്യം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.

Read More

കിഫ്ബി കേസ്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ ഡിയ്ക്ക് നൽകിയ അനുമതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി

കിഫ്ബി കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും സമൻസ് അയയ്ക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ച് വിധിയാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.നേരത്തെ ജസ്റ്റിസ് വി.ജി.അരുൺ 2022 ഒക്ടോബർ പത്തിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, കേസിൽ തീരുമാനമാകുന്നത് വരെ ഫെമ ചട്ട ലംഘനത്തിന്റെ പേരിൽ പുതിയ സമൻസുകൾ മുൻമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും അയയ്ക്കുന്നതിൽ നിന്ന് ഇഡിയെ തടഞ്ഞിരുന്നു. ഈ സിംഗിൾ…

Read More

സിംഗിൾ ബെഞ്ച് വിധിയ്ക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീൽ നൽകി പ്രിയ വർഗീസ്

കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് എതിരായ സിംഗിൾ ബെഞ്ച് വിധിയ്ക്ക് എതിരെ ഹൈക്കോടതിയില്‍ പ്രിയ വർഗീസ് അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്നും അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും പ്രിയ വർഗീസ് അപ്പീലില്‍ പറയുന്നു. കൂടാതെ തനിക്ക് 11 വർഷവും 20 ദിവസത്തെയും അധ്യാപന പരിചയമുണ്ട്. സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്ജ് ധരിച്ചു. യുജിസി…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

കേരള സർവ്വകലാശാല വിസി നിയമനം വൈകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. വിസിയെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ വൈകുന്നതിനെതിരെ സെനറ്റ് അംഗം എസ് ജയറാം ആണ് ഹർജി നൽകിയത്. …………………………… മദ്യത്തിന്റ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ലിൽ സംസ്ഥാനത്ത് ചർച്ച തുടങ്ങി. ലാഭം മദ്യകമ്പനികൾക്ക് മാത്രമെന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി…

Read More