
ഓപ്പറേഷൻ സിന്ദൂർ;നീതി നടപ്പായെന്ന് ഇന്ത്യ, പ്രതീക്ഷിച്ചിരുന്നെന്ന് ട്രംപ്
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ തിരിച്ചടിക്കു പിന്നാലെ, ‘നീതി നടപ്പായി’ എന്നു പ്രതികരിച്ച് ഇന്ത്യൻ സൈന്യം. കരസേനയുടെ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ എക്സിൽ പോസ്റ്റ് ചെയ്തു.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ‘ഭാരത് മാതാ കി ജയ്’ എന്ന പോസ്റ്റിട്ടാണ് സൈന്യത്തെ അഭിനന്ദിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ജയ് ഹിന്ദ്, ജയ് ഹിന്ദ് കീ സേന’ എന്നു പ്രതികരിച്ചു. ഇന്ത്യയുടെ പ്രതികരണം പ്രതീക്ഷിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘ഇത് സംഭവിക്കുമെന്ന്…