
അതിവേഗ റെയിൽ പദ്ധതി; പ്രഥമ പരിഗണന കെ-റെയിലിന് തന്നെയാണെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ അതിവേഗറെയിൽ പദ്ധതിയിൽ പ്രഥമ പരിഗണ കെ-റെയിലിനു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇ. ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ഇ. ശ്രീധരൻ അതിവേഗ റെയിൽവേ പദ്ധതിയുമായി സർക്കാരിനെ സമീപിച്ചത്. സിൽവർലൈൻ പദ്ധതിക്കു പകരമായി അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു നിയമസഭയിൽ…