
കനത്ത മഴയെ തുടർന്ന് നോർത്ത് സിക്കിമിലെ രണ്ടിടങ്ങളിൽ വൻ മണ്ണിടിച്ചിൽ; കുടുങ്ങി കിടക്കുന്നത് ആയിരത്തോളം വിനോദസഞ്ചാരികൾ
കനത്ത മഴയെ തുടർന്ന് നോർത്ത് സിക്കിമിലെ രണ്ടിടങ്ങളിൽ വൻ മണ്ണിടിച്ചിലുണ്ടായി. ലാച്ചങ് – ചുങ്താങ് റോഡിലെ മുഷിതാങ്, ലെമ മേഖലകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും നിലച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിൽ ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. 200 ഓളം വരുന്ന ടൂറിസ്റ്റ് വാഹനങ്ങളും അതിലെ യാത്രക്കാരെയും സമീപത്തെ ഗുരുദ്വാരയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയിൽ മഴ തുടർന്ന് കൊണ്ടിരിക്കുകയാണ്. ചുങ്താങ് റോഡ് തുറന്നിരിക്കുകയാണെങ്കിലും മഴ മൂലം യാത്രയിൽ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യത നിലവിലുണ്ടെന്നും…