
വഖഫ് ഭേദഗതി നിയമത്തിൽ സുപ്രീംകോടതിയെ സമീപിച്ച് സിഖ് മതവിശ്വാസി
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച് സിഖ് മതവിശ്വാസി രംഗത്ത്. ഗുഡ്ഗാവിലെ ഗുരുദ്വാര സിംഗ് സഭയുടെ പ്രസിഡന്റായ ദയാ സിംഗാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മുസ്ലീങ്ങളല്ലാത്തവർ വഖഫുകളായി സ്വത്തുക്കൾ സമർപ്പിക്കുന്നതിൽ നിന്ന് വിലക്കിയ ഭേദഗതിയെ പ്രത്യേകം എടുത്ത് പരാമർശിച്ച് കൊണ്ടാണ് ഹർജി. മതപരമായ പരിധികൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുള്ള തന്റെ മൗലികാവകാശത്തെ ഭേദഗതികൾ ലംഘിക്കുന്നുവെന്ന് ദയാ സിംഗ് ഹർജിയിൽ പറയുന്നു. ഇത് സിഖ് മൂല്യങ്ങളിൽ അധിഷ്ഠിതവും ഭരണഘടനയാൽ…