
മുഡ ഭൂമി അഴിമതിക്കേസ്: സിദ്ധരാമയ്യക്കും ഭാര്യക്കും ഹൈക്കോടതി നോട്ടീസ്
ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി അനുവദിക്കൽ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവർക്ക് നോട്ടീസയച്ച് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ലോകായുക്തയിൽ നിന്ന് കേസ് സിബിഐക്ക് കൈമാറണമെന്ന അപേക്ഷ തള്ളിയ സിം?ഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്‌നേഹമയി കൃഷ്ണ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് അയച്ചത്. ലോകായുക്ത അന്വേഷണം പക്ഷപാതപരമോ ദുരുദ്ദേശ്യത്തോടെയോ അല്ലെന്ന് വ്യക്തമാക്കി ഫെബ്രുവരിയിൽ കോടതി ഹർജി തള്ളിയിരുന്നു. ഹർജിക്കാരൻ ആവശ്യപ്പെട്ടതുപോലെ…