
അമിതവണ്ണത്തിനെതിരായ പ്രചാരണത്തിൽ മോഹൻലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി
അമിത വണ്ണം നിയന്ത്രിക്കാനും ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് മോഹൻലാലും ശ്രേയ ഘോഷാലും ഉൾപ്പെടെ 10 പേരെ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപഭോഗവും കുറക്കാൻ കഴിഞ്ഞ മൻ കി ബാത്തിൽ മോദി ആഹ്വാനം ചെയ്തിരുന്നു. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നും മോദി എക്‌സില്‍ കുറിച്ചു. മോഹൻലാലിനും ശ്രേയ ഘോഷാലിനും പുറമെ ജമ്മു കശ്മീർ…