ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിന്, അപായ സാധ്യത പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു: താൻ ഏജൻ്റ് അല്ലെന്ന് ബിജു ജലാസ്

ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഏജന്റ് ബിജു ജലാസ്. താൻ ഏജന്റ് അല്ലെന്നും ജോർദാനിൽ ജോലി ചെയ്യുകയാണെന്നും ബിജു ജലാസ് പറഞ്ഞു. ജോർദാനിൽ ജോലി തരപ്പെടുത്തി നൽകണം എന്ന് തോമസ് ഗബ്രിയേലാണ് ആവശ്യപ്പെടുന്നത്. പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിനും ഹോട്ടൽ ബുക്കിംഗിനുമാണെന്നും ബിജു ജലാസ് പറഞ്ഞു. സ്വന്തം താത്പര്യപ്രകാരമാണ് ഇവർ ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചത്. അപായ സാധ്യത പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നത് എന്ന് എഴുതി വാങ്ങിയിരുന്നു. ഇസ്രായേലിലേക്കുള്ള യാത്രാമധ്യേ ഫോൺ വഴി…

Read More

ഇനി മോഷ്ടിച്ചാൽ കാലില്ല നെഞ്ചിൽ വെടി വെക്കും ; പ്രതിയുമായുള്ള എസ് പിയുടെ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ , സംഭവം ഉത്തർപ്രദേശിൽ

മോഷണ കേസിൽ പിടിയിലായ പ്രതിയുമായി ഒരു ജില്ലാ പൊലീസ് മേധാവി നടത്തുന്ന സംസാരത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ സാംബാളിൽ നിന്നുള്ളതാണ് ഈ കാഴ്ച. പൊലീസുമായുള്ള ഏറ്റമുട്ടലിനൊടുവിൽ കാലിൽ വെടിയേറ്റ പരിക്കുമായി പിടിയിലായ ശൗകീൻ എന്നയാളും പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‍ണോയും തമ്മിലുള്ള സംസാരമാണ് വീഡിയോയിലുള്ളത്. ഏതാനും ആഴ്ചകൾ മുമ്പ് സാംബാളിലെ ഒരു ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ സംഘത്തിലെ അംഗമായിരുന്നു ശൗകീൻ. ദിവസങ്ങൾക്ക് മുമ്പ് ഇയാളും സംഘത്തിലെ മറ്റൊരാളും പൊലീസിന്റെ…

Read More

പഞ്ചാബിൽ നേതാക്കൾ തമ്മിൽ തർക്കം; എഎപി നേതാവിന് നേരെ വെടിയുതിർത്ത് അകാലി ദൾ നേതാവ്

പഞ്ചാബിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവിന് നേരെ വെടിയുതിർത്ത് ശിരോമണി അകാലി ദൾ നേതാവ്. പഞ്ചാബിലെ ഫാസിൽകയിൽ നേതാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിലായിരുന്നു സംഭവം. എഎപി പ്രാദേശിക നേതാവ് മൻദീപ് ബ്രാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജലാലാബാദിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് വിദ?ഗ്ദ ചികിത്സക്കായി ലുധിയാന മെഡിക്കൽ സെന്ററിലേക്കും മാറ്റി. അകാലി ദൾ നേതാവ് വർദേവ് സിങ് മാൻ ആണ് വെടിയുതിർത്തതെന്ന് ജലാലാബാദ് എംഎൽഎ ജഗ്ദീപ് കംബോജ് ഗോൾഡി ആരോപിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്ത് ഓഫീസറുടെ (ബിഡിപിഒ)…

Read More

ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊന്നു; പ്രതികൾ കൗമാരക്കാരെന്ന് ആശുപത്രിയിലെ ജീവനക്കാർ

ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ജെയ്റ്റ്പുരിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം. 55 വയസ്സുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണു കൊല്ലപ്പെട്ടത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി 2 മാസം തികയും മുൻപാണു മറ്റൊരു ഡോക്ടർ കൊല്ലപ്പെട്ടത്. ഡോ.ജാവേദ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാർ പറയുന്നതനുസരിച്ച്, 2 കൗമാരക്കാർ രാത്രി വൈകി ചികിത്സ തേടിയെത്തി. അതിലൊരാൾക്ക് കാൽവിരലിനു പരുക്കേറ്റിരുന്നു. മുറിവിലെ മരുന്ന് മാറ്റി ഡ്രസ്…

Read More

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു: കാലിന് പരിക്കേറ്റ താരം ആശുപത്രിയിൽ

ബോളിവുഡ് നടൻ ഗോവിന്ദയെ കാലിന് വെടിയേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് താരത്തിന്റെ ലൈസൻസുള്ള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റത്. ആരോഗ്യനില തൃപ്തികരമാണെന്ന് മുംബയ് പൊലീസ് അറിയിച്ചു. ശിവസേന നേതാവ് കൂടിയായ ഗോവിന്ദ കൊൽക്കത്തയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവമെന്ന് അദ്ദേഹത്തിന്റെ മാനേജർ ശശി സിൻഹ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഗോവിന്ദ തന്റെ ലൈസൻസുള്ള റിവോൾവർ കയ്യിലെടുത്തതിന് പിന്നാലെ അബദ്ധത്തിൽ ഉപയോഗിക്കുകയായിരുന്നു. വെടിയുണ്ട കാലിലേക്ക് തുളച്ചുകയറി. കാലിൽ കയറിയ വെടിയുണ്ട എടുത്തുമാറ്റിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ…

Read More

ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വി​നെ അ​ജ്ഞാ​തൻ വെ​ടി​വ​ച്ച് കൊന്നു

 പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വിനെ അ​ജ്ഞാതൻ വെ​ടിവെച്ച് കൊലപ്പെടുത്തി. ആം ​ആ​ദ്മി പാ​ര്‍​ട്ടി കി​സാ​ന്‍ വിം​ഗ് അ​ധ്യ​ക്ഷന്‍ ത​ര്‍​ലോ​ച​ന്‍ സിം​ഗ് ആ​ണ് തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെ കൊല്ലപ്പെട്ടത്. കൃ​ഷി സ്ഥ​ല​ത്ത് നി​ന്ന് തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് ഇ​കോ​ല​ഹ ഗ്രാ​മ​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.​ റോ​ഡി​ന് സ​മീ​പ​ത്താ​ണ് ത​ര്‍​ലോ​ച​ന്‍ സിംഗിനെ വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമി പെട്ടന്ന് ആം ആദ്മി നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിടന്ന ത​ര്‍​ലോ​ച​ന്‍ സിം​ഗിനെ അദ്ദേഹത്തിന്‍റെ…

Read More

അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു

അമേരിക്കയിലെ അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഓഗസ്റ്റ് 23നാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടർ രമേഷ് ബാബു പെരസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ തിരുപ്പതി സ്വദേശിയും 63കാരനുമായ ഡോക്ടർ രമേഷ് ബാബു പെരസെട്ടി ഏറെക്കാലമായി അമേരിക്കയിൽ നിരവധി ആശുപത്രികളും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ക്രിംസൺ നെറ്റ്വർക്ക് എന്ന പേരിൽ പ്രാദേശികരായ ആരോഗ്യ വിദഗ്ധരെ അടക്കം ഉൾപ്പെടുത്തിയുള്ള സ്ഥാപനത്തിന്റെ മെഡിക്കൽ ഡയറക്ടറും സ്ഥാപകനുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.  ഭാര്യയും നാല് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമായിരുന്നു ഡോക്ടർ രമേഷ് ബാബു പെരസെട്ടി…

Read More

ലണ്ടനിൽ വച്ച് അജ്ഞാതന്റെ വെടിയേറ്റ 10 വയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; തലച്ചോറിലുള്ള വെടിയുണ്ട പുറത്തെടുക്കാനായില്ല

അജ്ഞാതന്‍റെ വെടിയേറ്റ് ലണ്ടനിൽ ആശുപത്രിയിൽ കഴിയുന്ന എറണാകുളം ഗോതുരുത്ത് സ്വദേശിയായ പത്ത് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ ഹോട്ടലിലിലുണ്ടായ വെടിവെയ്പ്പിനെ തുടർന്ന് വെന്‍റിലേറ്ററിലാണ് ലിസിൽ മരിയ. തലച്ചോറിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്താനായിട്ടില്ല. ലഹരിസംഘങ്ങൾ തമ്മിലെ സംഘർഷത്തിനിടയിലാണ് അജ്ഞാതൻ ഹോട്ടലിനുള്ളിലേക്ക് നിറയൊഴിച്ചതും ലിസിൽ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റതുമെന്നാണ് പൊലീസ് റിപ്പോർട്ട്. പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ലെന്നാണ് വിവരം. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. രണ്ട്…

Read More

ലണ്ടനിൽ 10 വയസുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെൽ മരിയ. രണ്ട് വർഷത്തിലേറെയായി ബെർമിൻഹാമിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ലണ്ടനിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബൈക്കിൽ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിന് നേരേ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്നാണ് ആഴത്തിൽ മുറിവുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല….

Read More

ഫിൻലാന്റിൽ സ്കൂളിൽ സഹപാഠികൾക്ക് നേരെ വെടിയുതിർത്ത് 12 വയസുകാരൻ ; ഒരു മരണം . രണ്ട് പേർക്ക് പരിക്ക്

ഫിൻലാൻഡ് തലസ്ഥാനത്തെ സ്കൂളിന് പുറത്ത് വച്ച് നടന്ന വെടിവയ്പിൽ ഒരു കുട്ടിക്ക് ദാരുണാന്ത്യം. 12 വയസുകാരനാണ് സ്കൂൾ കുട്ടികൾക്ക് നേരെ വെടിയുതിർത്തത്. രണ്ട് വിദ്യാർത്ഥികൾക്കാണ് ചൊവ്വാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ പരിക്കേറ്റിട്ടുള്ളത്. കിന്റർഗാർഡൻ മുതൽ 9ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് വാൻറായിലെ ഈ സ്കൂളിൽ പഠിക്കുന്നത്. 800ൽ അധികം വിദ്യാർത്ഥികളും 90ഓളം അധ്യാപക അനധ്യാപക ജീവനക്കാരുമാണ് ഈ സ്കൂളിലുള്ളത്. വെടി വച്ചയാൾക്കും പരിക്കേറ്റവർക്കും സമപ്രായമെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെടിവയ്പിന് ശേഷം വളരെ സാവധാനത്തിൽ തോക്കുമായി നടന്ന് നീങ്ങിയ 12കാരനെ…

Read More