
ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്; കെ സി വേണുഗോപാലിന്റെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം
എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തി എന്നാണ് കെ സി വേണുഗോപാലിന്റെ പരാതി. ഹര്‍ജിയില്‍ പരാതിക്കാരന്റെ ഭാഗവും തെളിവുകളും പരിശോധിച്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ഷാന ബീഗമാണ് മാനനഷ്ടക്കേസില്‍ നടപടി ആരംഭിക്കാന്‍ നിര്‍ദേശിച്ചത്. പൊതുജനങ്ങള്‍ക്ക്…