ആവിഷ്‍കാര സ്വാതന്ത്ര്യം എവിടെയെന്ന് ജയ ബച്ചൻ

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ കുറിച്ച് പരാമർശം നടത്തിയതിന് സ്റ്റാന്‍ഡപ് കൊമീഡിയൻ കുനാല്‍ കമ്രക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതിൽ പ്രതികരണവുമായി സമാജ്‍വാദി പാർട്ടി എം.പിയും നടിയുമായ ജയ ബച്ചൻ രം​ഗത്ത്. എന്തെങ്കിലുമൊന്ന് സംസാരിച്ചുപോയാൽ അതിനെതിരെ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ആവിഷ്‍കാര സാതന്ത്ര്യം എവിടെയാണെന്നായിരുന്നു അവരുടെ ചോദ്യം. പാർലമെന്റിന് പുറത്ത് മാധ്യമ​പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ജയ. സംസാരിക്കാൻ വിലക്ക് ഏർപ്പെടുത്തിയാൽ പിന്നെ മാധ്യമങ്ങളുടെ കാര്യം എന്താകുമെന്നായിരുന്നു ജയ ബച്ചന്റെ ചോദ്യം. നിങ്ങൾ തീർച്ചയായും വിഷമവൃത്തത്തിൽ അകപ്പെടും. നിങ്ങളുടെ മേലും നിയന്ത്രണങ്ങളുണ്ട്. അങ്ങനെ നിയന്ത്രണങ്ങൾ…

Read More

ഷിൻഡെ വിഭാഗത്തിൽ നിന്നും ആറോളം എം.എൽ.എമാർ ഉദ്ധവ് താക്കറെയുടെ പക്ഷത്തേക്ക് കൂടുമാറ്റം നടത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നും ആറോളം എം.എൽ.എമാർ ഉദ്ധവ് താക്കറെയുടെ പക്ഷത്തേക്ക് കൂടുമാറ്റം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഉദ്ധവ് താക്കറെയുടെ വിഭാഗത്തിലേക്ക് പോകാൻ എം.എൽ.എമാർ താൽപര്യം പ്രകടിപ്പിച്ചുവെന്നാണ് നിലവിലെ സൂചന. അതേസമയം, എം.എൽ.എമാരുടെ വരവിൽ ഉദ്ധവ് താക്കറെ തീരുമാനമെടുത്തിട്ടില്ല. കൂടാതെ അജിത് പവാർ പക്ഷത്തുനിന്ന് 15ഓളം എം.എൽ.എമാർ ശരത് പവാറിനൊപ്പം പോകാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗത്തിന് ദയനീയ തോൽവിയുണ്ടായതോടെയാണ് കൂടുമാറ്റത്തിനുള്ള നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിക്കാൻ മാത്രമാണ്…

Read More