ഉടുപ്പിട്ട് ക്ഷേത്രത്തിൽ കയറാമെന്ന തീരുമാനം സർക്കാർ നടപ്പാക്കണം; തന്ത്രിമാരുടെ അവകാശമാണെന്നു കരുതി വിട്ടുകൊടുക്കരുത്: സ്വാമി സച്ചിദാനന്ദ

ക്ഷേത്രപ്രവേശന വിളംബരംപോലെ ക്ഷേത്രത്തിൽ ഉടുപ്പിട്ടു കയറാനുള്ള അനുവാദവും സർക്കാർ നൽകണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഉടുപ്പിട്ട് ക്ഷേത്രത്തിൽ കയറാമെന്ന തീരുമാനം സർക്കാർ ധൈര്യപൂർവം നടപ്പാക്കണം. അത് ഏതെങ്കിലും തന്ത്രിമാരുടെ അവകാശമാണെന്നു കരുതി വിട്ടുകൊടുക്കരുത്. ഗുരുദേവൻ എങ്ങനെയാണോ മാമൂലുകളെ തകർത്തത് ആ ധീരമായപാത സർക്കാരും പിന്തുടരണം. ശാസ്ത്രം വികസിച്ച ഈ കാലത്ത് അപരിഷ്കൃതമായ ദുരാചാരങ്ങളെ നീക്കാൻ സുധീരമായ തീരുമാനം എടുക്കണം. ഷർട്ട്…

Read More