
മരണകാരണത്തിൽ ഇസ്രയേൽ – ഹമാസ് വാക്പോര്; ഷിറീ ബീബസിന്റെ മൃതദേഹം വിട്ടുനൽകി ഹമാസ്
ഹമാസിന്റെ തടവിലായിരിക്കെ മരിച്ച ഷിറീ ബീബസിന്റെ മൃതദേഹം ഒടുവിൽ ഹമാസ് കൈമാറിയതായി റിപ്പോർട്ട്. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ഷിറീയുടെ യഥാർഥ മൃതദേഹം റെഡ്ക്രോസിനു കൈമാറിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാനുള്ള നടപടി ഇസ്രയേൽ ആരംഭിച്ചു. നേരത്തെ കൈമാറിയ 4 മൃതദേഹങ്ങളിൽ ഷിറീയുടേത് ഇല്ലായിരുന്നുവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാർഥ മൃതദേഹം കൈമാറിയത്. എന്നാൽ ഹമാസിന്റെ തടവിലിരിക്കെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഷിറീ മരിച്ചത് എന്ന…