’10 വർഷവും പദ്‌മവ്യൂഹത്തിൽ പെട്ട അവസ്ഥയിലായിരുന്നു; ഷൈനിനെ നിയന്ത്രിക്കുന്നത് ഇപ്പോൾ ഞാനാണ്’ ലഹരിക്കേസ് വിധിയിൽ പ്രതികരിച്ച് അച്ഛൻ

ലഹരിക്കേസിൽ നിന്ന് ഷൈൻ ടോം ചാക്കോയെ മുക്തമാക്കിയ കോടതി വിധിയിൽ ദൈവത്തിന് സ്തുതിയർപ്പിച്ച് പിതാവ് സി.പി ചാക്കോ. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി അവസാനിച്ചുവെന്നും പത്ത് വർഷം ഈ പാപഭാരം ശിരസിലേറ്റി നടക്കുകയായിരുന്നുവെന്ന് സി.പി ചാക്കോ പറഞ്ഞു. അതിനൊരു മോചനമാണ് കിട്ടിയിരിക്കുന്നത്. മണിപ്പാലിൽ കാടിനകത്ത് ഷൂട്ട് നടക്കുന്നതിനാൽ കേസിന്റെ വിവരം ഷൈനിനോട് പറയാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് വന്ന സമയത്ത് എല്ലാവർക്കും അറിയാമായിരുന്നു ഫേക്ക് ആണെന്ന്. അതുകൊണ്ടുതന്നെ ഷൈനിന്റെ കരിയറിന് താഴ്‌ചയൊന്നും സംഭവിച്ചില്ല. ഷൈനിന്റെ…

Read More

പെരുമാറ്റത്തിന് കാരണം എഡിഎച്ച്ഡി, അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്; ഷൈൻ ടോം ചാക്കോ

അഭിനയിക്കുന്ന സിനിമകളുടെ പ്രൊമോഷന് കൃത്യമായി എത്തുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സിനിമകളിൽ തിരക്കേറുമ്പോഴും ഷെെൻ ടോം ചാക്കോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുണ്ട്. പ്രൊമോഷനെത്തുന്ന ഷൈനിന്റെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്നും അലോസരകരമാണെന്നും അഭിപ്രായം വരാറുണ്ട്. പരിധി വിട്ട സംസാര രീതി, ദേഷ്യപ്പെടൽ, അഭിമുഖം തടസപ്പെടുത്തുന്ന രീതിയിൽ ഇടപെ‌ടൽ തുടങ്ങിയവ ഷൈനിന്റെ അഭിമുഖങ്ങളിൽ പതിവാണ്. അതേസമയം ഷൈൻ ‌ടോം ചാക്കോ പ്രൊമോഷന് എത്തുന്നത് സിനിമകൾക്ക് ജനശ്രദ്ധ ലഭിക്കാൻ ഉപകരിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനം ക‌ടുത്തിട്ടും ഷൈൻ…

Read More

‘ഞാൻ ടോക്‌സിക്കാണെന്ന് അറിയുന്നത് പങ്കാളി പറഞ്ഞപ്പോൾ, സ്നേഹവും കരുതലുമാണെന്നാണ് വിചാരിച്ചത്’; ഷൈൻ ടോം ചാക്കോ

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഷൈൻ. വർഷങ്ങളോളം അസോസിയേറ്റായും മറ്റും പ്രവർത്തിച്ചശേഷമാണ് ഷൈനിന് നല്ല കഥപാത്രങ്ങളും നായക വേഷങ്ങളും ലഭിച്ച് തുടങ്ങിയത്. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും മറയുമില്ലാതെ കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന പ്രകൃതമാണ് ഷൈനിന്റേത് എന്നത് തന്നെയാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ…

Read More

‘ അന്ന് ഞാനങ്ങനെ പറഞ്ഞപ്പോൾ ഷൈൻ വല്ലാതായി, എന്റർടെയ്ൻ ചെയ്യില്ല’; ഗ്രേസ് ആന്റണി

സോഷ്യൽ മീഡിയയിലെ സ്ഥിരം ചർച്ചാ വിഷയമാണ് ഷൈൻ ടോം ചാക്കോ. അഭിമുഖങ്ങളിലെ പരാമർശങ്ങളാണ് ഷൈനിനെ ചർച്ചയാക്കുന്നത്. അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അലോസരകരമാണെന്ന് ഇതിനകം അഭിപ്രായം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മെറീന മൈക്കിളിനോട് അഭിമുഖത്തിനിടെ ഷൈൻ പൊട്ടിത്തെറിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഷൈനിന്റെ പരിധി വിട്ട പെരുമാറ്റം വാർത്താ പ്രാധാന്യം നേടാൻ വേണ്ടി സിനിമകളുടെ അണിയറ പ്രവർത്തകർ പ്രൊമോഷണൽ സ്ട്രാറ്റജിയായി ഉപയോഗിക്കുന്നു എന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. അഭിനയിക്കുന്ന സിനിമകളുടെ സംവിധായകർക്കോ നിർമാതാക്കൾക്കോ…

Read More

കത്താതെയാണ് അത് തിരിച്ചെത്തുന്നത് എങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ നിന്ന് ഇത്ര സന്നാഹം: ഷൈന്‍ ടോം

ഭൂമി ഉരുണ്ടതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വട്ടത്തിലുള്ള ഭൂമി എന്നത് ഒരു പ്രതീകാത്മക ചിത്രമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഭൂമി പരന്നതാണോ ഉരുണ്ടതാണോ എന്ന് പറയാന്‍ ഭൂമിയെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ? ഫോട്ടോ പോലും എടുക്കാന്‍ പറ്റില്ല. ഭൂമി ഉരുണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാണുന്ന കാര്യങ്ങളല്ലേ നമ്മള്‍ വിശ്വസിക്കൂ. ഭൂമിയെ വട്ടത്തില്‍ കാണണമെങ്കില്‍ എത്ര ദൂരം പോകേണ്ടതായി വരും. അവിടെ…

Read More

‘വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്’: ഷൈൻ ടോം

വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈം​ഗിക താൽപര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ലൈം​ഗിക പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും നടൻ ഷൈൻ ടോം ചാക്കോ. ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ്. ഇത് കൂടുതൽ സംസാരിക്കാത്തത് കൊണ്ടാണ് പ്രശ്നമാകുന്നത്. ഡോക്‌‌റുടെയടുത്ത് പോകുകയോ ചികിത്സിക്കുകയോ ചെയ്യണം. മാനസികമായ ഒരുപാട് പ്രശ്നങ്ങളും ഇതുണ്ടാക്കും. സ്ത്രീ പുരുഷനോടും പുരുഷൻ സ്ത്രീയോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചട്ടക്കൂട് ഉണ്ടല്ലോ. ഇതൊക്കെയാണ് പഠനങ്ങളിലൂടെ മാറേണ്ടത്. എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ തുറന്ന് സംസാരിക്കണം. ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും. വിവാഹസമയങ്ങളിൽ കൂടുതൽ അന്വേഷിക്കേണ്ടത്…

Read More

‘പതിമുന്നാം രാത്രി’ നടൻ ഷൈൻ ടോം ചാക്കോ ആലപിച്ച വീഡിയോ ഗാനം

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ” പതിമൂന്നാം രാത്രി” എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ ആലപിച്ച ലിറിക്കൽ വീഡിയോ ഗാനം റിലീസായി. രാജു ജോർജ്ജ് ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച ” കൊച്ചിയാ…”എന്നാരംഭിക്കുന്ന ഗാനമാണ് ഷൈൻ ടോം ചാക്കോ പാടിയിട്ടുള്ളത്.ഷൈൻ ടോം ചാക്കോ ആദ്യമായിട്ടാണ് സിനിമക്കു വേണ്ടി പാടുന്നത്.ഗൗതം അനിൽ കുമാർ, ശ്രീമോൻ വേലായുധൻ എന്നിവരും ആലാപനത്തിൽ…

Read More

ഉയർന്ന ജാതി, താഴ്ന്ന ജാതി എന്ന ചിന്ത ഇപ്പോഴും നിലനിൽക്കുന്നു; ഷൈൻ ടോം ചാക്കോ

ഇഷ്‌ക് പോലെ ഖാലിദ് റഹ്മാന്റെ ഉണ്ടയിലും നന്നായി പെർഫോം ചെയ്തെന്ന് നടൻ ഷൈൻ ടോം ചാക്കോ. പല ലക്ഷ്യങ്ങളും മാനസികാവസ്ഥയും ഉള്ളവരെ ഒരുമിച്ച് ഒരേ ലക്ഷ്യത്തിൽ എത്തിക്കാനുള്ള ശ്രമം. ഷൂട്ടിങ് നടക്കുമ്പോഴും അതു മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. പല സ്ഥലത്തു നിന്നുള്ള അഭിനേതാക്കളെ ഒരുമിച്ചുകൊണ്ടുവന്ന് ഒരു സിനിമ ചെയ്യുക. ഒരുപാട് പൊളിറ്റിക്സ് സംസാരിക്കുന്ന ചിത്രമാണ് ഉണ്ട. ഇഷ്‌ക് മനുഷ്യന്റെ വളരെ വ്യക്തിപരമായ ചില ഹാബിറ്റ്സിന്റെ പൊളിറ്റിക്സ് ആണ് പറയുന്നത്. പേഴ്സണൽ ഹാബിറ്റ്സ്, അല്ലെങ്കിൽ നമ്മുടെ ശീലങ്ങൾ, ദു:ശീലങ്ങൾ. രണ്ടോ…

Read More

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘പതിമൂന്നാം രാത്രി’ ടീസര്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ” പതിമൂന്നാം രാത്രി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡിസ്നി ജെയിംസ്, രജിത് കുമാർ,അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ, യൂട്യൂബർ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ്…

Read More

റാഫിയുടെ തിരക്കഥയില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഷൈന്‍ ടോം ചാക്കോയും

വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി നിര്‍മിച്ച് റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു. പാലാ അല്‍ഡ്രിന്‍സ് നെല്ലോല ബംഗ്ലാവില്‍ വച്ച് നടന്ന പൂജാ ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമായത്. തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്, തിരക്കാഥാകൃത്ത് റാഫി, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മാതാവ് ബിജു വി മത്തായി, ഫാദര്‍ റോഷന്‍, സ്‌നേഹ ബാബു എന്നിവരും ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍…

Read More