
ഷിബില കൊലപാതകം; ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ്
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്തെത്തി. പ്രതി യാസിർ എത്തിയത് ബാഗിൽ കത്തിയുമായിട്ടാണെന്നും തടയാൻ എത്തിയവർക്ക് നേരെയും കത്തിവീശിയെന്നും ഇദ്ദേഹം പറഞ്ഞു. നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്നാണ് അയൽവാസിയായ നാസർ പറയുന്നത്. നാസറാണ് കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം, ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന്…