53-മത് ദേശീയ ദിനാവധിയോടനുബന്ധിച്ച് യു.എ.ഇയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സന്ദർശിച്ചത് 82,053 വിനോദ സഞ്ചാരികൾ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏഴു ശതമാനം വര്‍ധനയാണ് 2024ല്‍ രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്നിനാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത്. 23,932 സന്ദര്‍ശകർ!. മസ്ജിദിലും ഇതോടനുബന്ധിച്ച കേന്ദ്രങ്ങളിലുമായി ദേശീയ ദിനാവധി ദിനം മുഴുവന്‍ ചെലവിടാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇവിടെയെത്തുന്നവര്‍ക്കായി ‘സഹിഷ്ണുതയുടെ പാത’ എന്ന സ്വീകരണമടക്കമുള്ള സൗകര്യങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപൂര്‍വമായ പുസ്തകങ്ങളും ഇസ്ലാമിക സംസ്കാരത്തിന്റെ സമ്പന്നത ആഘോഷമാക്കുന്ന…