വിമർശനമുന്നയിച്ചത് കൊണ്ട് ഒരാളെ സൈഡ് ലൈൻ ചെയ്യില്ല; വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്: കെ.സി വേണുഗോപാൽ

ശശി തരൂർ വിവാദത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. വിമർശനമുന്നയിച്ചത് കൊണ്ട് ഒരാളെ സൈഡ് ലൈൻ ചെയ്യില്ല. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്‌. വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും പാർട്ടിയുടെ നന്മയുള്ള വിമർശനങ്ങളെ സ്വീകരിക്കുമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. കേരളത്തിലെ നേതൃത്വത്തിൽ ഐക്യം ഊട്ടിയൂറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ടയിലെ പ്രസംഗത്തെ വളച്ചൊടിച്ചുവെന്നും തന്റെ പരാമർശം ശശി തരൂരിന് എതിരല്ലെന്നും കെ സി വേണുഗോപാൽ വിശദീകരിച്ചു. ഇടത് പക്ഷം പോലും പിണറായി മൂന്നാമത് വരണം എന്ന്…

Read More

‘തരൂർ പാർട്ടിക്ക് ഒപ്പം ഉറച്ചുനിൽക്കുമെന്നാണ് വിശ്വാസം; കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം, ജനങ്ങൾ ആ നേതൃത്വത്തെ അംഗീകരിക്കുന്നു’: തിരുവഞ്ചൂർ

കേരളത്തിലെ കോൺഗ്രസിൽ നേതൃപ്രതിസന്ധിയെന്ന ശശി തരൂരിന്‍റെ പരാമർശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടാവരുത്. തരൂർ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് തന്‍റെ പരിപൂർണമായ വിശ്വാസമെന്നും തിരുവഞ്ചൂർ പറഞ്ഞു. പാരമ്പര്യമുള്ള നിരവധി നേതാക്കൾ സംസ്ഥാന പാർട്ടിയിലുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. നിലവിലെ നേതൃത്വത്തിന്‍റെ മികവാണ്  ഉപതെരഞ്ഞെടുപ്പുകളിലെ വിജയം. ഇപ്പോഴത്തെ നേതൃത്വത്തെ ജനങ്ങൾ അംഗീകരിക്കുന്നു. ഇടത് സർക്കാർ മൂന്നാം തവണ ഭരണം ആവർത്തിക്കില്ല. യുഡിഎഫിന്…

Read More

പാർട്ടിയിൽ നേരിടുന്നത് അവഗണനയും ആക്രമണവും; രാഹുൽ കാണാൻ തയ്യാറായത് അപകടം മണത്ത്: ശശി തരൂർ

അനുനയ ചര്‍ച്ച നടന്നെങ്കിലും ശശി തരൂരിന്‍റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ദേശീയ തലത്തിലും സംസ്ഥാനത്തും പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയിലും ആക്രമണത്തിലും കടുത്ത നീരസമാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ അറിയിച്ചത്.   പാര്‍ട്ടി നയത്തില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും തരൂരിനെ ധരിപ്പിച്ചു. അനുകൂലാന്തരീക്ഷത്തിലാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതെങ്കിലും ശശി തരൂര്‍ അയഞ്ഞിട്ടില്ല. ലേഖനത്തിലും മോദി നയത്തിലും താന്‍ മുന്‍പോട്ട് വച്ച കാഴ്ചപ്പാടിനെ തെറ്റിദ്ധരിച്ച്  പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ള നേതാക്കള്‍ വാളെടുത്തത്…

Read More

‘അടഞ്ഞ അധ്യായം;ഇനി വിവാദം വേണ്ട’: ശശി തരൂർ തിരുത്തുമെന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസിന് താൽപര്യമെന്നും കെ സി വേണുഗോപാൽ. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാൽ നിലപാട് മാറ്റും എന്ന് തരൂർ പറഞ്ഞിട്ടുണ്ട്.  അത് മുഖവിലയ്ക്ക് എടുക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽ ഭിന്നാഭിപ്രായം ഇല്ലെന്നും കെ സി വേണുഗോപാൽ അവകാശപ്പെട്ടു.  കേരളത്തിൽ ചെറുകിട സംരംഭങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. കൃത്രിമ കണക്കുകളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തരൂരുമായി പാർട്ടി സംസാരിച്ചിട്ടുണ്ട്….

Read More

പാർട്ടി നിലപാടല്ല, വ്യക്തിപരമായ അഭിപ്രായം മാത്രമാണ് അദ്ദേഹം പറഞ്ഞത്; ശശി തരൂരിന് താൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്: സുധാകരൻ

ശശി തരൂരിന്‍റേത് പാർട്ടി നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ. ശശി തരൂരിന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അദ്ദേഹത്തിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്. പാർട്ടി തീരുമാനമാണ് ഔദ്യോഗികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയ കേസിലെ പരോൾ വിഷയത്തില്‍ സിപിഎം ഭരിക്കുന്ന കാലത്തോളം ഇതൊക്കെ തുടരുമെന്നാണ് കെപിസിസി അധ്യക്ഷന്‍റെ പ്രതികരണം. ജയിൽ സൂപ്രണ്ടുമാരായി വിലസുന്ന പ്രതികളെ തനിക്കറിയാം. ഏകഛത്രാധിപതി പോലെ ഭരിക്കുന്ന ആളുകൾ ഉണ്ടാവുമ്പോൾ ഇതൊക്കെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച…

Read More

‘സെൽഫ് ഗോൾ നിർത്തണം; തരൂരിൻറെ നടപടി അച്ചടക്ക ലംഘനമാണ്: ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണമെന്ന് കെ മുരളീധരൻ

നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സർക്കാറിന്റെ വ്യവസായ നയങ്ങളെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും മുരളീധരൻ തുറന്നടിച്ചു. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ വിമർശിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം പാർട്ടിയെ വിമർശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരൻ പറഞ്ഞു. …

Read More

‘കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ കണക്ക്’; വ്യവസായ നേട്ടങ്ങളെ തള്ളി സുധാകരൻ

ശശി തരൂർ എം പി പുകഴ്ത്തിയ കേരളത്തിന്‍റെ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറഞ്ഞ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി രംഗത്ത്. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നാണ് സുധാകരന്‍ കൂട്ടിച്ചേർത്തു. തരൂർ പുകഴ്ത്തിയ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറയുമ്പോഴും തരൂരിനെ കെ പി സി സി അധ്യക്ഷൻ വിമർശിച്ചില്ല എന്നത് ശ്രദ്ധേയമായി. തന്നെ കൂടി കൂട്ട് പിടിച്ചുള്ള…

Read More

ലേഖന വിവാദത്തിൽ തരൂരിന് മറുപടിയുമായി മുസ്ലീം ലീഗ്;  സ്വന്തം മണ്ഡലത്തിലെ സംരംഭകരോട് സംസാരിച്ചിരുന്നുവെങ്കിൽ ലേഖനം എഴുതുമായിരുന്നില്ല: തുറന്നടിച്ച് എംഎം ഹസൻ

സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുള്ള ലേഖന വിവാദത്തിൽ ശശി തരൂര്‍ എംപിക്ക് ശക്തമായ മറുപടിയുമായി മുസ്ലീം ലീഗ്. താൻ വ്യവസായി മന്ത്രിയായ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. അതേസമയം, തരൂരിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസനും രംഗത്തെത്തി. സ്വന്തം മണ്ഡലത്തിലെ സംരംഭകരോട് എങ്കിലും തരൂർ സംസാരിച്ചിരുന്നുവെങ്കിൽ ലേഖനം എഴുതുമായിരുന്നില്ലെന്നും തരൂരിന് ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി. എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്താണ് കേരളത്തിന്‍റെ വ്യവസായ ഭൂപടം മാറിയതെന്ന് പികെ  കുഞ്ഞാലിക്കുട്ടി…

Read More

‘ലേഖനമെഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിൽ; സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണക്കും: നിലപാടിലുറച്ച് ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയിലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചുള്ള ലേഖനത്തിലും നിലപാടിലുറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. നിലപാടിൽ മാറ്റമില്ലെന്നും സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ പിന്തുണയ്ക്കുമെന്നും അത്തരം കാര്യങ്ങള്‍ അംഗീകരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപണം വേണമെന്നാണ് ലേഖനത്തിന്‍റെ അവസാന ഭാഗത്ത് പറയുന്നത്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണം….

Read More