ഉമ്മൻ ചാണ്ടി സർക്കാരിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്: വിമർശനങ്ങൾക്ക് പിന്നാലെ നിലപാടു മയപ്പെടുത്തി തരൂർ 

കേരള സർക്കാരിനെ പ്രശംസിച്ചതിനെ കോൺഗ്രസ് ഒറ്റക്കെട്ടായി തള്ളിപ്പറഞ്ഞതോടെ നിലപാടു മയപ്പെടുത്തി ശശി തരൂർ എംപി. സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യയ്ക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞുനിന്ന സമീപനങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ലേഖനം. ഉമ്മൻ ചാണ്ടി സർക്കാരിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ശശി തരൂർ സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി. ലേഖനത്തിലൂടെ കേരള സർക്കാരിനെയും പ്രതികരണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച ശശി തരൂർ എംപിയുടെ…

Read More

‘തരൂരിന്‍റെ ലേഖനം വസ്തുതകള്‍ തുറന്നു കാണിക്കുന്നത്’; എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നു, ആരെയും തല്ലാൻ പാടില്ല: എംവി ​ഗോവിന്ദൻ

 കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും എംവി ​ഗോവിന്ദൻ വിമർശിച്ചു. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ല. പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.  ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വിശദീകരണത്തിൽ, ആരെയും തല്ലാൻ പാടില്ല എന്നായിരുന്നു…

Read More

മോദിയുടെ യുഎസ് സന്ദർശനത്തെ വാഴ്ത്തിയ തരൂരിൻ്റെ ലേഖനം; പരാതി നൽകി ഒരു വിഭാഗം നേതാക്കൾ: പരിശോധിക്കുമെന്ന് സുധാകരൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്‍റെ പേരിൽ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. തരൂരിന്‍റെ പുകഴ്ത്തൽ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്‍റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി…

Read More

‘ഉദ്ദേശിച്ച അർത്ഥത്തിലല്ല വ്യാഖ്യാനിച്ചത്, ബിജെപി തിരുവനന്തപുരത്ത് വിജയിക്കും’; തിരുത്തി രാജഗോപാൽ

ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമർശം താനുദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചതെന്ന് മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാവുമോ എന്ന് സംശയമാണെന്നും തരൂരിന്റെ സേവനം ഇനിയും ലഭ്യമാവട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നുമായിരുന്നു രാജഗോപാലിന്റെ പരാമർശം. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്. മോദി സർക്കാരിന്റെ പ്രവർത്തന മികവിലും, പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ടെന്നും, മാത്രമല്ല നിലവിൽ തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യം നാമമാത്രമാണ്…

Read More

‘ഗ്രൂപ്പുണ്ടാക്കാൻ ഇല്ല, കോൺഗ്രസിൽ ഇനി വേണ്ടത് യുണൈറ്റഡ് കോൺഗ്രസ്’; ശശി തരൂർ

കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്ന് ശശി തരൂർ എം.പി. അതിന് താൽപര്യവുമില്ല. എ,ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനി ഒരു അക്ഷരം വേണമെങ്കിൽ അത് യു ആണെന്നും യുണൈറ്റഡ് കോൺഗ്രസ് ആണ്. പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവർത്തനത്തിനും താനില്ലെന്നും തരൂർ പറഞ്ഞു. പാണക്കാട്ടെ തൻറെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്തു. എന്നാൽ…

Read More