
35-ാമത് ഷാർജ റമസാൻ ഫെസ്റ്റിവൽ സമാപിച്ചു
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്സിസിഐ) സംഘടിപ്പിച്ച 35-ാമത് ഷാർജ റമസാൻ ഫെസ്റ്റിവൽ സമാപിച്ചു. മേള എമിറേറ്റിന്റെ റീട്ടെയിൽ മേഖലയ്ക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും പുത്തനുണർവേകി. ഏകദേശം 500 ദശലക്ഷം ദിർഹത്തിന്റെ വ്യാപാരം രേഖപ്പെടുത്തി. ഇത് മുൻ വർഷമായ 2024നെ അപേക്ഷിച്ച് 25% വർധനവാണ്. 38 ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ എമിറേറ്റിലെങ്ങുമുള്ള നഗരങ്ങളിലെ ഷോപ്പിങ്, പ്രമോഷണൽ ഓഫറുകൾ, കിഴിവുകൾ, വിനോദ പരിപാടികൾ എന്നിവ ഉണ്ടായിരുന്നു. വിവിധ ഉൽപന്നങ്ങൾക്ക് 75% വരെ കിഴിവ് വാഗ്ദാനം ചെയ്ത പ്രമുഖ…