
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെമുതൽ ഷാർജ എക്സ്‌പോ സെന്ററിലായിരുന്നു ആഘോഷം. ഇന്ത്യൻ അസോസിയേഷന്റെ 45-ാമത് വാർഷികാഘോഷം കൂടിയായിരുന്നു. തെയ്യം, പുലികളി, ചെണ്ടവാദ്യം തുടങ്ങി പരമ്പരാഗതകലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയോടെയായിരുന്നു ഓണാഘോഷത്തിന്റെ തുടക്കം. തുടർന്നുനടന്ന സാംസ്കാരിക സമ്മേളനത്തിൽ ഷാർജ ഗവൺമെന്റ് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ശൈഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രിമാരായ എം.ബി. രാജേഷ്,…