
ഷാർജ കുട്ടികളുടെ വായനോത്സവം ഏപ്രിൽ 23 മുതൽ
ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ (എസ്.സി.ആർ.എഫ് 2025) ഏപ്രിൽ 23 മുതൽ മേയ് നാലു വരെ നടക്കും. ഷാർജ എക്സ്പോ സെന്ററിലാണ് കുട്ടികൾക്കും യുവജനങ്ങൾക്കും പ്രയോജനപ്പെടുന്ന വൈവിധ്യമാർന്ന സംവേദനാത്മക പ്രവർത്തനങ്ങളും കലാപ്രകടനങ്ങളും അരങ്ങേറുക. 12 ദിവസം നീളുന്ന വായനോത്സവത്തിൽ വിദ്യാഭ്യാസ, വിനോദ പരിപാടികളുടെ നീണ്ടനിരയാണ് ഒരുക്കുന്നത്. വിദഗ്ധരുടെ നേതൃത്വത്തിൽ ഒട്ടേറെ ശിൽപശാലകളും പാനൽ ചർച്ചകളും ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഷാർജ ബുക്ക് അതോറിറ്റിയുടെ (എസ് .ബി.എ) പ്രധാനപ്പെട്ട പുരസ്കാരങ്ങളായ ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ഷാർജ ചിൽഡ്രൻസ്…