ഫ്ലാഷ്‌സ് ആപ്പ്; ഇന്‍സ്റ്റഗ്രാമിന് ഭീഷണി ഉയർത്തി പുതിയ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് വരുന്നു

മെറ്റയുടെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമിന് ഭീഷണിയാവാന്‍ പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ. ‘ഫ്ലാഷ്‌സ്’ എന്നാണ് ബ്ലൂസ്‌കൈയുടെ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന്‍റെ പേര്. ആപ്പ് സ്റ്റോറില്‍ 24 മണിക്കൂറിനകം 30,000 ഡൗണ്‍ലോഡുകള്‍ ഈ സ്വതന്ത്ര ആപ്പിന് ലഭിച്ചു. ഫ്ലാഷ്‌സിന്‍റെ ആന്‍ഡ്രോയ്ഡ് ആപ്പ് എപ്പോള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ഇന്‍സ്റ്റഗ്രാമിനോട് ഏറെ സാമ്യതകളുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈ പുറത്തിറക്കിയ ഫ്ലാഷ്‌സ്. അമേരിക്കയില്‍ ഇലോണ്‍ മസ്‌കിന്‍റെ എക്‌സില്‍ (പഴയ ട്വിറ്റര്‍) നിന്ന് അനവധി ഉപഭോക്താക്കളെ സ്വന്തമാക്കിയ സ്വതന്ത്ര മൈക്രോ…

Read More

സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിന് തെറ്റില്ല; വാട്ടർ അതോറിറ്റിക്ക് നേരിട്ട് ഇതിൽ ഒരു ഇടപാടും ഇല്ലെന്ന് റോഷി അ​ഗസ്റ്റിൻ

സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിനെ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ. കിൻഫ്രയ്ക്ക് നൽകിയ വെള്ളം പങ്കിടുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രിയുടെ ന്യായീകരണം. വാട്ടർ അതോറിറ്റിക്ക് നേരിട്ട് ഇതിൽ ഒരു ഇടപാടും ഇല്ല. ഒരു വ്യവസായ സംരംഭം വരുമ്പോൾ അതിനോട് നെഗറ്റീവ് ആയി ഇടപെടേണ്ട കാര്യമില്ല. തെറ്റിദ്ധരിപ്പിച്ചാണ് മദ്യ നിർമ്മാണ കമ്പനി വെള്ളത്തിന് അനുമതി വാങ്ങിയത് എന്ന സൂപ്രണ്ടിംഗ് എൻജിനീയറുടെ പ്രസ്താവന അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന് മനസ്സിലായ കാര്യം അദ്ദേഹവും എനിക്ക് മനസ്സിലായ കാര്യമാണ്…

Read More

നിർമലാ സീതാരാമനും ഹോട്ടലുടമയും തമ്മിലുള്ള സംഭാഷണ വീഡിയോ സോഷ്യൽമീഡിയയിൽ; മാപ്പ് ചോദിച്ച് അണ്ണാമലൈ

കോയമ്പത്തൂരിലെ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ബിജെപി പ്രവർത്തകർ ഷെയർ ചെയ്തതിൽ മാപ്പ് ചോദിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. വീഡിയോ പ്രവർത്തകർ അശ്രദ്ധമായി പങ്കുവെച്ചതിന് ക്ഷമ ചോദിക്കുന്നതായി അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു. വിഷയത്തിൽ താൻ വ്യവസായിയായ ശ്രീനിവാസനുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീനിവാസൻ തമിഴ്നാടിന്റെ ബിസിനസ്സ് സമൂഹത്തിന്റെ അഭിമാനമാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ധനമന്ത്രി പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു ബിസിനസ്…

Read More

സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും; ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല: അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്ക് കോൺഗ്രസുമായുള്ള സീറ്റു വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു സമാജ്‍വാദി പാർട്ടി നേതാവും യുപി മുൻ‌ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. വിവിധ സംസ്ഥാനങ്ങളിൽ സീറ്റു വിഭജന ചർ‌ച്ചകൾ തലവേദനയാകുമ്പോഴാണ് കോൺഗ്രസിനു പ്രതീക്ഷ നൽകി അഖിലേഷ് യാദവിന്റെ വാക്കുകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.  ‘‘സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും. ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല. എല്ലാം ഉടൻ പുറത്തുവരും, എല്ലാം വ്യക്തമാകും’’– അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു….

Read More