ഇനി താമസം വാടകയ്ക്ക്; സ്വന്തം വീട് വിടാനൊരുങ്ങി ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇടയ്ക്കിടെ ആരാധകർക്ക് സന്ദർശനം നൽകുന്നത് ഈ വസതിയ്ക്ക് മുകളിൽ നിന്നാണ്. 27,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് മന്നത്ത് വസതി. സൂപ്പർതാരത്തിന്റെ ഭാര്യ ഗൗരി ഖാൻ തന്നെയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നിലധികം കിടപ്പുമുറികൾ, ലൈബ്രറി, ജിം, സ്വകാര്യ ഓഡിറ്റോറിയം തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ മാളികയിൽ ഉണ്ട്. ഇപ്പോഴിതാ ഷാരൂഖ് തന്റെ കുടുംബവുമായി മന്നത്ത് വിടുന്നുവെന്നാണ് റിപ്പോർട്ട്. മന്നത്ത് കൂടുതൽ…

Read More

‘മകനെ തൊടാന്‍ ആദ്യം അച്ഛനെ നേരിടണം’; അത് മൂന്നാംകിട ഡയലോഗ്, കേള്‍ക്കാന്‍ തന്നെ ചീപ്പാണ്: സമീര്‍ വാങ്കഡെ

ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ചീഫ് സമീര്‍ വാങ്കഡെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ജവാന്‍ സിനിമയില്‍ ഷാരുഖ് ഖാന്റെ ഒരു ഡയലോഗിനെക്കുറിച്ച് സമീര്‍ വാങ്കഡെ നടത്തിയ പരാമര്‍ശമാണ്. മകനെ തൊടുന്നതിനു മുന്‍പ് അച്ഛനെ നേരിടണം എന്ന് ജവാന്‍ സിനിമയില്‍ ഷാരുഖ് ഖാന്റെ ഒരു ഡയലോഗുണ്ട്. ഇത് സമീര്‍ വാങ്കഡയെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഉദ്യോഗസ്ഥന്‍. അച്ഛനേയും മകനേയും കുറിച്ച് പറഞ്ഞുകൊണ്ട്…

Read More

‘തെറ്റിദ്ധരിക്കപ്പെടുന്ന തമാശകള്‍ പറയാതിരിക്കുന്നതാണ് നല്ലത്’: നടൻ ഷാരൂഖ്

നര്‍മ ബോധം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് ബോളിവുഡ് നടൻ ഷാരൂഖ്. താൻ കോമഡി രംഗങ്ങളില്‍ പരാജയപ്പെട്ട സിനിമാ നടനാണ് എന്നും സൂചിപ്പിക്കുകയാണ് ഷാരൂഖ്. വെല്ലുവിളി നിറഞ്ഞതാണ് സിനിമയിലടക്കം കോമഡി രംഗങ്ങള്‍ ചെയ്യുക എന്നത്. തനിക്ക് അപൂര്‍വം സിനിമകളിലാണ് കോമഡി രംഗങ്ങള്‍ വിജയിപ്പിക്കാനായതെന്നും നടൻ ഷാരൂഖ് വെളിപ്പെടുത്തുന്നു. ആള്‍ക്കാരെ ചിരിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് ഷാരൂഖ് പറയുന്നു. എന്നാല്‍ അത് കൃത്യമായ സമയത്താകില്ല. അതിനാല്‍ പലപ്പോഴും തന്റെ ടീം തന്നെ തടയാറുണ്ട്. എല്ലാവര്‍ക്കും എന്റെ തമാശ മനസായിയെന്ന് വരില്ല എന്ന് സൂചിപ്പിക്കാറുണ്ട്…

Read More

ഷാരൂഖ് ഖാന്റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ പേരിൽ സ്വർണനാണയമിറക്കിയത്. ‌ പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്. ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിങ്ങളിലൊക്കെ ഷാരൂഖ് ഖാൻ്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖിന്റേതായി അണിയറയിൽ…

Read More

ബോളിവുഡ് താരങ്ങളെല്ലാം മറിനിൽക്ക്, ബ്രാൻഡ് വാല്യുവിൽ മുന്നിൽ വിരാട് കോലി തന്നെ

ബോളിവുഡ് താരങ്ങളെയടക്കം പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യു ഉള്ള താരമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി. രൺവീർ സിങ്, ഷാറുഖ് ഖാൻ എന്നിവരെയാണ് കോലി പിന്തള്ളയത്. ഈ വർഷം കോലിയുടെ ബ്രാൻഡ് മൂല്യം 29 ശതമാനമാണ് വർധിച്ചത്. സെലിബ്രിറ്റി ബ്രാൻഡ് വാല്യുവേഷൻ റിപ്പോർട്ട് പ്രകാരമാണ് കോലി ഒന്നാമതെത്തിയിരിക്കുന്നത്. 227.9 മില്യൻ ഡോളറാണ് കോലിയുടെ ബ്രാൻഡ് വാല്യു. രണ്‍വീർ സിങ്ങാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 203.1 മില്യൻ ഡോളറാണ് രണ്‍വീർ സിങ്ങിന്റെ ബ്രാൻഡ്…

Read More

ഒരു പക്ഷത്ത് ഇന്ത്യൻ കോച്ച് സ്ഥാനം മറു പക്ഷത്ത് ഷാരൂഖ് ഖാന്‍റെ മോഹന വാഗ്ദാനം; ധർമസങ്കടത്തിലായി ഗൗതം ഗംഭീർ

ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ചെന്നൈയില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ, മറ്റു ബിസിസിഐ ഭാരവാഹികൾ എന്നിവരുമായി ഗംഭീര്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്, ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെയൊക്കെ ഇന്ത്യൻ ടീം പരിശീലകനാകാനായി ബിസിസിഐ സമീപിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷ കരാറില്‍ മുഴുവന്‍സമയ…

Read More

ആരോഗ്യനില തൃപ്തികരം ; നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു

കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം ചികിത്സ തേടിയ നടൻ ഷാരൂഖ് ഖാൻ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. ഷാരൂഖ് ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച നടക്കുന്ന ഐപിഎൽ ഫൈനലിൽ കെകെആറിനെ പിന്തുണച്ച് അദ്ദേഹം തിരിച്ചെത്തുമെന്നും നടിയും ടീമിന്റെ സഹ ഉടമകൂടിയായ ജൂഹി ചൗള പ്രതികരിച്ചു. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ഷാരൂഖ് ഖാൻ ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു. 45 ഡി​ഗ്രി ചൂടായിരുന്നു…

Read More

വധഭീഷണി സന്ദേശം; ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

നിരന്തരമായ വധഭീഷണിയെ തുടർന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വൻ വിജയമായതോടെ അജ്ഞാതരിൽ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് നൽകുന്ന വിവരം. ആറ് സുരക്ഷാ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല് മണിക്കൂറും ഈ സുരക്ഷാ ഉദ്യോഗസ്ഥർ ഷാരൂഖ് ഖാന് ഒപ്പമുണ്ടാകും. ബോളിവുഡിൽ നിന്ന് കിങ് ഖാനെ കൂടാതെ സൽമാൻ ഖാനാണ്…

Read More

വാരാന്ത്യത്തിൽ 520 കോടി; ചരിത്രം സൃഷ്ടിച്ച് ആറ്റ്ലീ- ഷാരൂഖ് ചിത്രം ജവാൻ

ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് ഷാരൂഖ് ഖാന്റെ ജവാൻ. റിലീസ് ചെയ്ത് ഒരാഴ്ചയോടടുക്കുമ്പോൾ വാരാന്ത്യത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി ജവാൻ. ആ​ഗോള ബോക്സ് ഓഫീസിൽ 520. 79 കോടി രൂപയാണ് ഇത് വരെ ജവാൻ നേടിയത്. നിർമാതാക്കളായ റെഡ് ചില്ലീസാണ് കളക്ഷന്റെ വിവരങ്ങൾ ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ്. സെപ്റ്റംബർ ഏഴിന് റിലീസ്…

Read More

കാശില്ലെങ്കിൽ കടം വാങ്ങിയെങ്കിലും കാണേണ്ട ചിത്രം; പഠാൻ

പിറവിക്കു മുൻപേ പ്രസിദ്ധരാകുന്ന ചില കഥാപാത്രങ്ങളുണ്ട് നമ്മുടെ പുരാണങ്ങളിൽ. ശ്രീകൃഷ്ണനും, അഭിമന്യുവുമൊക്കെ അങ്ങനെ പ്രസിദ്ധരായവരാണ്. ചില സിനിമകളും ഇപ്പോൾ ഇങ്ങനെയാണ്. അത് ജനിക്കും മുൻപേ വിവാദങ്ങളിലൂടെ പ്രസിദ്ധമാകുന്നു. ഷാരൂഖ് ഖാന്റെ ‘പഠാൻ’ അത്തരത്തിലൂടെയും പ്രേക്ഷകർ കാത്തിരുന്ന ഒരു സിനിമയാണ് .എരിതീയിലെണ്ണ ഒഴിക്കും പോലെ നടപ്പുകാല ഇന്ത്യൻരാഷ്ട്രീയവും പഠാന്റെ പ്രചാരത്തിനു ഹേതുവായി. ഇപ്പോൾ ഈ സിനിമ തീയേറ്ററിലെത്തിയിരിക്കുന്നു. വിവാദങ്ങളെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട് ഷാരൂഖിന്റെ സിനിമ ബോസ്‌ഓഫീസുകളിൽ കൊടുങ്കാറ്റു കളുയർത്തിക്കൊണ്ടു വൻ സാമ്പത്തിക വിജയം നേടുന്നു , മുന്നേറുന്നു. ദേശാഭിമാനിയായ ഒരിന്ത്യക്കാരന്റെ…

Read More