മാസപ്പടി കേസ്: സിഎംആർഎൽ ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കും

മാസപ്പടി കേസിൽ എസ്എഫ്‌ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി എം ആർ എൽ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്‌ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ഹർജി ചീഫ് ജസ്റ്റിസിന് വിട്ടത്.കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കില്ലയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.എന്നാൽ കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിടാൻ തീരുമാനമായത്. ഏപ്രിൽ 22 നാണ് കേസ് പരിഗണിക്കുന്നത്….

Read More

SFIO അന്വേഷണം ; KSIDCയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മന്ത്രി പി.രാജീവ്

SFIO അന്വേഷണം, KSIDCയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മന്ത്രി പി രാജീവ്. KSIDC യിൽ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെ. SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തിയാണ്. ബാങ്കിൽ നിന്ന് വായ്പയെടുത്താണ് KSIDC സംരംഭങ്ങൾക്ക് നൽകുന്നത്. ഏത് രേഖയും KSIDC നൽകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് മന്ത്രിസഭായോഗം അനുമതി നൽകി….

Read More

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യം, സ്പീക്കര്‍ അനുമതി നിഷേധിച്ചു; സഭാ നടപടികള്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ സബയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുകയും സഭാ നടപടികള്‍ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തുകയും ചെയ്തു. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയായിരുന്നു അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയത്തിന്‍റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. മാത്യു…

Read More