മാസപ്പടി കേസ്:മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്ത് പാർട്ടിയെ കളങ്കപ്പെടുത്താനുള്ള നീക്കമെന്ന് എംവി ഗോവിന്ദൻ

മാസപ്പടി കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കടന്നാക്രമണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോ സർക്കാറോ വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കേസ് ഡൽഹി ഹൈക്കോടതിയിൽ കേട്ടുകൊണ്ടിരിക്കുകയാണ്. കേസ് വിശദമായി കേൾക്കുന്നതിന് വേണ്ടി തീയതി പോലും തീരുമാനിച്ചിട്ടുണ്ട്. കേസ് കേട്ടുകൊണ്ടിരുന്ന ജഡ്ജിയെ സ്ഥലം മാറ്റി പുതിയ ജഡ്ജി കേസ് വിശദമായി കേൾക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എംവി…

Read More

പണം നൽകിയത് അഴിമതി മറയ്ക്കാൻ; സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ കോടതിയിൽ

സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും പണം നൽകിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ദില്ലി ഹൈക്കോടതിയിൽ. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് എസ്എഫ് ഐഒ കോടതിയിൽ ഗുരുതരമായ ആരോപണമുന്നയിച്ചത്. സിഎംആർഎല്ലിന്റെ ഹർജി നിലനിൽക്കില്ലെന്നും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടി. എസ്എഫ് ഐ ഒ അന്വേഷണത്തെ ന്യായീകരിച്ച് ആദായ നികുതി വകുപ്പും രംഗത്തെത്തി.  സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടിനെ കുറിച്ചുള്ള എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയില്‍…

Read More

എസ്എഫ്ഐഒ അന്വേഷണം; സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും  എസ്എഫ്ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആർഎൽ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്‍റെ അപേക്ഷയിലും വാദം കേള്‍ക്കും. 

Read More

മാസപ്പടി കേസ് ; വീണ വിജയൻ്റെ എക്സാലോജിക് കമ്പനിക്ക് എതിരായ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധം , സിഎംആർഎൽ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ എക്‌സാലോജിക് കമ്പനിയുമായുള്ള മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയിൽ. ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ല. കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണം, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടിയെന്നും സിഎംആര്‍എല്‍ ചോദിച്ചു. ഷോണിന്‍റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും. മാസപ്പടി കേസിലെ…

Read More

‘ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി തോന്നുന്നില്ല, ‍നിലപാട് മുൻപ് പറഞ്ഞതാണ്’: വീണയെ ചോദ്യം ചെയ്തതിൽ മുഹമ്മദ് റിയാസ്

എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) വീണയെ ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ‘‘ ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല’ മുഹമ്മദ് റിയാസ് പറഞ്ഞു. ഇവിടെ നടന്ന പ്രചാരണം പല ഒത്തുതീർപ്പും നടക്കുന്നു എന്നായിരുന്നു. എന്തൊക്കെ പ്രചാരണമാണ് നടന്നത്. തൃശൂർ സീറ്റിനുവേണ്ടി ചില ഒത്തുതീർപ്പ് നടന്നു എന്ന് പ്രചരിപ്പിച്ചു….

Read More

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ   

മാസപ്പടി കേസിൽ  കേന്ദ്ര അന്വേഷണ ഏജൻസിയുടെ നിർണായക നീക്കം. എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന.   മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ…

Read More

എസ്‌എഫ്‌ഐഒ ഉടൻ വീണാ വിജയന്റെ മൊഴിയെടുക്കും; നോട്ടീസ് ഈ ആഴ്ച നൽകിയേക്കും

മാസപ്പടി വിവാദത്തിൽ അന്വേഷണ സംഘം ഉടൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുക്കും. ഈ ആഴ്ച തന്നെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) വീണയ്ക്ക് നോട്ടീസ് നൽകും. ബംഗളൂരുവിലെയോ കൊച്ചിയിലെയോ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ എന്നാണ് വിവരം. അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുടെ ആവശ്യം നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.  കരിമണൽ കമ്പനിയായ സി എം ആ‍ർ എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുണ്ടെന്ന് എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചിരുന്നു. എക്‌സാലോജിക്…

Read More

മാസപ്പടി വിവാദം; സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വാദത്തിന്റെ മുനയൊടിച്ചെന്ന് കുഴൽനാടൻ

മാസപ്പടി വിവാദത്തിൽ കർണാടക ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയൻ നൽകിയ ഹർജിയ കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം. ‘എസ്.എഫ്.ഐ.ഒ. അന്വേഷണത്തിന് പര്യാപ്തമായ കുറ്റകൃത്യം നടന്നിട്ടില്ലെന്ന വാദത്തെ കോടതി തള്ളിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇതെന്നായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും പറഞ്ഞുകൊണ്ടിരുന്നത്.ഈ വാദത്തിന്റെ മുനയൊടിക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്’…

Read More

എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജി തള്ളി

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണാ വിജയന്‍ നല്‍കിയ ഹര്‍ജിയ കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണം തടഞ്ഞുള്ള ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു വീണാ വിജയന്റെ ആവശ്യം. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ആവശ്യം തള്ളിയത്. വീണാ വിജയന്‍ ഡയറക്ടറായ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ്…

Read More

എസ് എഫ്‌ ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്സാലോജിക് കമ്ബനി നല്‍കിയ ഹർജിയില്‍ കർണാടക ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. വിഷയത്തെക്കുറിച്ച്‌ കമ്ബനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഒഫ് കമ്ബനീസ് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കിയതാണ്. അന്വേഷണത്തോട് തങ്ങള്‍ പൂർണമായും സഹകരിച്ചിരുന്നു. അതേനിയമത്തിലെ ചട്ടം 212 പ്രകാരം എസ്…

Read More