ദില്ലി അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐ പ്രതിഷേധം; വിദ്യാർത്ഥി സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം

ദില്ലി: ദില്ലി അംബേദ്കർ സർവകലാശാലയിൽ അംബേദ്കർ ജയന്തി ദിനാഘോഷത്തിനിടെ വിദ്യാർത്ഥി പ്രതിഷേധം. എസ് എഫ് ഐ യുടെ നേതൃത്വത്തിൽ അംബേദ്കറിന്റെ ചിത്രം പതിച്ച പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. വൈസ് ചാൻസിലർ ഉൾപ്പെടെ പങ്കെടുത്ത പ്രഭാഷണത്തിനിടെയാണ് പ്രതിഷേധം നടന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്ന് രാജ്യം അംബേദ്കർ ജയന്തി ആഘോഷിച്ചു. ഡോ ബി ആർ അംബേദ്കറിന്റെ 135 ആമത് ജന്മദിനാഘോഷ ചടങ്ങുകൾ പാർലമെന്റ് വളപ്പിൽ നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമു,…

Read More