യുവതയിലെ കുന്തവും കൊടചക്രവും, വിപ്ലവപ്രസ്ഥാനം കുറ്റക്കാരാല്‍ നിറയുന്നു’; ജി. സുധാകരന്റെ കവിത

എസ്.എഫ്.ഐയ്ക്കും മന്ത്രി സജി ചെറിയാനുമെതിരെ ഒളിയമ്പുമായി ജി. സുധാകരന്റെ കവിത. ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിലാണ് ഒരുസാഹിത്യമാസികയില്‍ കവിത പ്രസിദ്ധീകരിച്ചത്. എസ്.എഫ്.ഐയുടെ പേരെടുത്ത് പറയാതെ പരോക്ഷമായാണ് വിമര്‍ശനം. ‘ഞാന്‍ നടന്നുപാസിച്ച വിപ്ലവപ്രസ്ഥാനം കുറ്റക്കാരാല്‍ നിറയാന്‍ തുടങ്ങവെ’ എന്ന വരിയിലാണ് കവിത ആരംഭിക്കുന്നത്. തന്റെ സഹോദരനുള്‍പ്പെടെ ഒരുപാടുപേരുടെ ചെഞ്ചോരയാല്‍ ചെങ്കതിര്‍ നിറം പൂണ്ട കൊടിയേന്താന്‍വന്ന യുവാക്കളുടെ സാഗരത്തില്‍ കന്മഷം കാട്ടുന്നവരും ചേര്‍ന്നോയെന്ന് കവിതയില്‍ ചോദിക്കുന്നു. ഇവര്‍ കാലക്കേടിന്റെ ദുര്‍ഭൂതങ്ങളാണെന്നും സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ വാക്കുകള്‍ നേരായി…

Read More

സഹപാഠികളെ കൊല്ലാക്കൊല ചെയ്യുന്നത് മൃഗയാവിനോദമാണ്; എസ്എഫ്ഐ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ. സുധാകരന്‍

സഹപാഠികളെ  കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എസ്ഐഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും  എസ്എഫ്ഐ ചോരയില്‍ മുക്കി….

Read More

‘തരൂരിന്‍റെ ലേഖനം വസ്തുതകള്‍ തുറന്നു കാണിക്കുന്നത്’; എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നു, ആരെയും തല്ലാൻ പാടില്ല: എംവി ​ഗോവിന്ദൻ

 കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും എംവി ​ഗോവിന്ദൻ വിമർശിച്ചു. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ല. പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.  ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വിശദീകരണത്തിൽ, ആരെയും തല്ലാൻ പാടില്ല എന്നായിരുന്നു…

Read More