യാത്രയ്ക്കിടെ ബലാത്സംഗ ശ്രമം, 23 കാരി ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാനായി യുവതി ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി. 23 കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിന് സമീപം കൊമ്പള്ളിയിൽ ശനിയാഴ്ച രാത്രി 8.15 നാണ് സംഭവം. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലക്കാരിയായ യുവതി ഹൈദരാബാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയാണ്. മൊബൈൽഫോൺ ഡിസ്പ്ലേ കേടായതിനെത്തുടർന്ന് നന്നാക്കാനായി യുവതി മെഡിചലിൽ നിന്നും വൈകീട്ട് മൂന്നിന് സെക്കന്തരാബാദിലേക്ക് പോയി. ഫോൺ നന്നാക്കിയശേഷം രാത്രി 7.15 ന് സെക്കന്തരാബാദിൽ നിന്നും മെഡ്ചലിലേക്കുള്ള ട്രെയിനിലെ…

Read More