പാഴ്സൽ അയക്കാൻ ഇനി ചെലവേറും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി കെഎസ്ആർടിസി

ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. ഇതോടെ കെഎസ്ആര്‍ടിസി വഴി പാഴ്സൽ അയക്കാൻ ചെലവേറും. എന്നാൽ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌ വഴി കൊറിയര്‍ അയക്കാൻ കഴിയുക. പരമാവധി ഭാരം 120 കിലോ.  അഞ്ച് കിലോയ്ക്ക് 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപയാണ് നൽകേണ്ടത്. 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്….

Read More

സംസ്ഥാന സ്കൂൾ കലോത്സവം; സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്.  നെയ്യാറ്റിൻകര എം എൽ എ കെ.ആൻസലന്റെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെ എസ് ആർ…

Read More

ആകാശത്തും ഇനി ഇന്റർനെറ്റ്; നടപ്പാക്കുന്നത് എയർ ഇന്ത്യ

വിമാന യാത്രക്കാർക്ക് സന്തോഷമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ. 2025 ജനുവരി 1 മുതൽ, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയിൽ സൗജന്യ ഇൻ്റർനെറ്റ് ആസ്വദിക്കാനാകും. എയർ ബസ് എ 350, ബോയിങ് 787-9, എയർബസ് A321neo വിമാനങ്ങളിലെ യാത്രക്കാർക്കാണ് സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ആസ്വദിക്കാനാകുക. ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും…

Read More

ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും; വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റിൽ തന്നെയാണ് നിയമനം. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.  ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക്…

Read More

എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നാളെ മുതൽ; തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കാണ് സർവീസ്

തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് നവംബർ 23 മുതൽ തുടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7:15നു പുറപ്പെട്ട് 8:05നു കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്നു തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി 11 മണിക്ക് പുറപ്പെട്ടു 11:50നു തിരുവനന്തപുരത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഇൻഡിഗോയുടെ പ്രതിദിന സർവീസിന് പുറമേയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങുന്നത്.

Read More

ഈ ട്രെയിൻ ഇനി എല്ലാ ദിവസവും; പുതിയ മാറ്റവുമായി റെയിൽവേ

ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് സ്‌പെഷ്യൽ എക്സ്‌പ്രസ്(06031/06032) ട്രെയിനിന്റെ സർവീസ് ഡിസംബർ 31വരെ ദീർഘിപ്പിച്ചു. മാത്രമല്ല ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തിയിരുന്ന ട്രെയിൻ ദിവസേനയാക്കുകയും ചെയ്തു. ഷൊർണൂർ-കണ്ണൂർ റൂട്ടിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജൂലായ് ഒന്ന് മുതൽ പ്രത്യേക സർവീസ് ആരംഭിച്ച ട്രെയിൻ ഈ മാസം 31ന് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. റെയിൽവേ പ്രഖ്യാപിച്ച ഇത്തരത്തിലുള്ള 52 സർവീസ് ഒക്ടോബർ 31ന് തീരാനിരിക്കെയാണ് ഇവ നീട്ടികൊണ്ടുള്ള പ്രഖ്യാപനം. ഷൊർണൂർ-കണ്ണൂർ(06031) ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ദിവസവും ഉച്ചകഴിഞ്ഞ്…

Read More

എസ്ഐ അനൂപിന് സസ്പെൻഷൻ; മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി

കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സസ്പെൻ്റ് ചെയ്തു. കാസർകോട് എസ്ഐയായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. കാസർകോട് അബ്ദുൾ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണിൽ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് അന്വേഷണ വിധേയമായി എസ്ഐയെ സസ്പെൻ്റ്…

Read More

സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി തമിഴ് നാട്ടിൽ

കഴക്കൂട്ടത്ത് കുളത്തൂരിൽ അപ്പാർമെന്‍റിൽ കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ കൂപ്പർ ദീപു തമിനാട്ടിലെന്ന് സൂചന. പ്രതിയെ തേടി പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചു. പ്രതിയെ താമസിയാതെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതി പരാതിക്കാരിയുടെ കാമുകന്‍റെ സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു.  കൂപ്പർ ദീപു എന്ന് വിളിക്കുന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടിക്ക് അറിയാവുന്ന ആളാണ് ഇയാളെന്നും കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് ദീപു…

Read More

ഇടുക്കി ഡിഎംഒയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി; സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഇടുക്കി ഡിഎംഒയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ്. ഇടുക്കി ഡി എം ഒ ഡോ. എൽ മനോജിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് സസ്‌പെൻഷൻ നടപടി. മനോജിനെതിരെ നേരത്തെ ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതികൾ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഡോ. എൽ മനോജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. നിലവിലെ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് എസ്…

Read More

അച്ചടക്കം ലംഘിച്ചാൽ നടപടി; അൻവറിന്റെ ആരോപണങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മുൻവിധിയും ഉണ്ടാവില്ല. ചില പ്രശ്‌നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഉയർന്നു വന്ന പ്രശ്‌നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. വേദിയിൽ എഡിജിപിയും എത്തിയിരുന്നു….

Read More