
അണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ധാരണ; കേന്ദ്രമന്ത്രിമാർക്കു മനസ്സാക്ഷി ഉണ്ടോയെന്നു സംശയം: എം.കെ സ്റ്റാലിൻ
പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ബിജെപിയുടെ ശബ്ദം ഡബ്ബ് ചെയ്യുകയാണെന്നും അണ്ണാഡിഎംകെയും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നു തെളിഞ്ഞതായും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ‘ഉങ്കളിൽ ഒരുവൻ’ എന്ന വിഡിയോ പരമ്പരയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എടപ്പാടിയുടെയും ബിജെപിയുടെയും അഭിപ്രായങ്ങൾ ഒന്നാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിനെക്കുറിച്ചു പ്രതികരണങ്ങൾ നടത്തുന്നതിനു മുൻപ് എടപ്പാടി തന്റെ പരാജയത്തെക്കുറിച്ചു ചിന്തിക്കണമെന്നും പറഞ്ഞു. ഡിഎംകെ സഖ്യത്തിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഓരോ കക്ഷികളും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളുമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടുബത്തിലായാലും ഓഫിസിലായാലും വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്….