
ജിദ്ദയിൽ ആരംഭിച്ച സീ ടാക്സിയിൽ 50% നിരക്കിളവ് പ്രഖ്യാപിച്ചു
ജിദ്ദയിൽ ആരംഭിച്ച സീ ടാക്സിയിൽ 50% നിരക്കിളവ് പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്നു വരെയാണ് ഓഫർ നിരക്ക്, 25 റിയാലിന് ബലദിലെ ഹിസ്റ്റോറിക് നഗരിയിൽ നിന്ന് ജിദ്ദ യോട് ക്ലബ്ബിലേക്കാണ് യാത്ര. ഒന്നരമണിക്കൂർ ജിദ്ദയുടെ നഗരക്കാഴ്ചകൾ ആസ്വദിച്ച് കടലിൽ യാത്ര ചെയ്യാം. രണ്ടു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. സീ ടാക്സിക്കായി പ്രത്യേക ടെർമിനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് യാത്രകൾ പുറപ്പെടുന്നത്. പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമാണ് യാത്ര. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ലഭിക്കുക. ഈമാസം ആദ്യവാരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ…