വിധി കാത്ത് കോഴിക്കോട് സ്വദേശി; അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ റഹീമും കുടുംബവും നിയമ സഹായ സമിതിയും. ഇത് എട്ടാം തവണയാണ് വിധി പറയുന്നതിനായി കേസ് വീണ്ടും പരിഗണിക്കുന്നത്. ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു.  കഴിഞ്ഞ തവണയും ഓൺലൈനായി നടന്ന സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽ നിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി…

Read More

ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 3 വരെ; രാജ്യസഭ സമ്മേളനം ജൂൺ 27 മുതൽ

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. രാജ്യസഭ സമ്മേളനം ജൂൺ 27 മുതൽ ജൂലൈ 3 വരെ നടക്കും. മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ലോക്സഭയുടെ ആദ്യ സമ്മേളനം വിളിച്ചത്. സമ്മേളനത്തിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ജൂൺ 24 ന് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെൻറിനെ അഭിസംബോധന ചെയ്യും. അതിനിടെ മന്ത്രി പദവികളിലേക്ക് സത്യപ്രതിജ്ഞ ചെയ്തവർ ഓഫീസുകളിലെത്തി…

Read More