അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ട കേസിന് സ്റ്റേ

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസ് നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2018-ല്‍ അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നവീന്‍ ഝാ കൊടുത്ത മാനനഷ്ടക്കേസിന്റെ തുടര്‍നടപടികളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് രാഹുല്‍ വിളിച്ചതിനെതിരെയായിരുന്നു കേസ്. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പരാമര്‍ശം രാഷ്ട്രീയ സ്വഭാവമുള്ളതായിരുന്നെന്നായിരുന്നു രാഹുലിന്റെ വാദം. രാഹുലിന്റെ വാദങ്ങള്‍ കേട്ട…

Read More

പെരുമ്പാവൂർ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതക കേസിലെ നിർണായക റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങൾക്ക് ഇത് വരെയും അമീറുൽ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയിൽ…

Read More

‘സന്യാസിയെപ്പോലെ ജീവിക്കണം’; ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി

ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി. ജഡ്ജിമാർ സന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു. മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് പരാമർശം നടത്തിയത്. ‘ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഫെയ്‌സ്ബുക്കിൽ നിന്നും അകലം പാലിക്കണം. അവർ വളരെയധികം ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. ഉദ്യോഗസ്ഥർ വിധിന്യായങ്ങളെക്കുറിച്ച് അഭിപ്രായം…

Read More

ജീവനാംശം വിധിക്കുന്നത് ശിക്ഷിക്കാനാകരുത്; വിവാഹമോചന കേസുകളില്‍ വ്യവസ്ഥകളുമായി സുപ്രീം കോടതി ബെഞ്ച്

ബെംഗളൂരുവില്‍ ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യ ചര്‍ച്ചയാകുന്നതിനിടെ വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിന് എട്ട് നിബന്ധനകള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് സുപ്രീംകോടതി. ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം സഹിക്കാനാകുന്നില്ലെന്ന് വ്യക്തമാക്കി 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ദീര്‍ഘമായ ആത്മഹത്യാക്കുറിപ്പും തയ്യാറാക്കിവച്ചശേഷമാണ് ബിഹാര്‍ സ്വദേശിയായ അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തത്. അകന്നുകഴിയുന്ന ഭാര്യ നികിത സിംഘാനിയയും അവരുടെ കുടുംബവും നിരവധി കേസുകളില്‍ കുടുക്കി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പണം തട്ടിയെടുക്കുന്നുവെന്നും അടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയേയും 24…

Read More

ഗുരുവായൂരിൽ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമനപൂജ മാറ്റുന്ന തീരുമാനം; സുപ്രീം കോടതിയിൽ ഹർജി

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചതിന് എതിരേയാണ് ഹർജി. വൃശ്ചിക മാസ ഏകാദശിയിലെ ഉദയാസ്തമന പൂജ ആചാരത്തിന്റെ ഭാഗമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാകുമെന്ന് ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും അഭിഭാഷകൻ എ കാർത്തിക്…

Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു; 183 ദിവസം പദവിയിൽ

51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് പദവിയിൽ 183 ദിവസം സഞ്ജീവ് ഖന്നയുണ്ടാകും. 2025 മേയ് 13വരെയാണ് കാലാവധി. ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി.വൈ. ചന്ദ്രചൂഡ് ഇന്നലെ വിരമിച്ചിരുന്നു. 2019 ജനുവരിയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്‌ജിയായത്. 1960 മേയ് 14ന് ഡൽഹിയിൽ ജനനം. ഡൽഹി ഹൈക്കോടതി…

Read More

‘അറിഞ്ഞുകൊണ്ട് നടത്തിയതെങ്കിൽ ഗുരുതര കുറ്റം’; വാളയാർ പെൺകുട്ടികൾക്കെതിരായ മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ പരാമർശത്തിൽ സുപ്രീംകോടതി

വാളയാർ പെൺകുട്ടികൾക്കെതിരായ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജൻറെ പരാമർശത്തിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. പരാമർശം ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള മതിയായ കാരണമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വാക്കാൽ നിരീക്ഷിച്ചു. എം ജെ സോജൻ അറിഞ്ഞുകൊണ്ട് നടത്തിയ പരാമർശമെങ്കിൽ ഗുരുതര കുറ്റമാണ്. അപകീർത്തികരമായ പരാമർശം പ്രക്ഷേപണം ചെയ്ത വാർത്താ ചാനലും ചെയ്തത് തെറ്റാണ്. എന്തുകൊണ്ട് ആ മാധ്യമത്തിനെതിരെ കേസ് എടുത്തില്ലെന്നും കോടതി ചോദിച്ചു. ഈ വാർത്ത ഇപ്പോഴും ഇന്റർനെറ്റിൽ ഉണ്ടോ എന്നും ബെഞ്ച് ആരാഞ്ഞു….

Read More

ജഡ്ജിമാരുടെ രാഷ്ട്രീയ പ്രവേശനം; നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതുധാരണയെ ബാധിക്കുമെന്ന് ജസ്റ്റിസ് ഗവായ്

രാജിവെച്ച് ഉടൻതന്നെ ജഡ്ജി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത് അദ്ദേഹത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതുധാരണയെ ബാധിക്കുമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ. ഗവായ്. നൈതികതയും വിശ്വാസ്യതയുമാണ് നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത ഉയർത്തിനിർത്തുന്ന അടിസ്ഥാനസ്തംഭങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ ജുഡീഷ്യൽ ഓഫീസർമാരുടെ വാർഷികസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ”ബെഞ്ചിലിരിക്കുമ്പോഴും ബെഞ്ചിനു പുറത്തുള്ളപ്പോഴും ജഡ്ജിയുടെ പെരുമാറ്റം നീതിന്യായനൈതികതയുടെ ഉന്നതമാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണം. ഉപചാരത്തിന്റെ പേരിലല്ലാതെ രാഷ്ട്രീയക്കാരനെയോ സർക്കാർ ഉദ്യോഗസ്ഥനെയോ ജഡ്ജിമാർ പുകഴ്ത്തുന്നത് ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിച്ചേക്കാം” -ജസ്റ്റിസ് ഗവായ് പറഞ്ഞു. നിശ്ചിതകേസുകളുടെ കാര്യത്തിലല്ലാതെ ലിംഗം, മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ…

Read More

തിരുനെൽവേലിയിൽ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസ്; ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

തിരുനെൽവേലിയിൽ ദളിത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആറു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. തിരുനൽവേലി തലയൂത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണവേണിയെ കൊല്ലാൻ ശ്രമിച്ച സുബ്രഹ്മണ്യൻ (60), സുൽത്താൻ മൊയ്തീൻ (59), ജേക്കബ് (33), കാർത്തിക് (34), വിജയ രാമമൂർത്തി (34), പ്രവീൺരാജ് (32) എന്നിവർക്കാണ് തിരുനെൽവേലി ജില്ലാ കോടതി ശിക്ഷ വിധിച്ചത്. എല്ലാവരും 1.3 ലക്ഷം രൂപ പിഴയും നൽകണം. പിഴത്തുക കൃഷ്ണവേണിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. പുറമ്പോക്ക് ഭൂമിയിൽ പൊതുശൗചാലയം…

Read More

തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ രൂപീകരിച്ച് സുപ്രീംകോടതി

തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീംകോടതി. സിബിഐയില്‍ നിന്ന് ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തിരുപ്പതി ലഡു നിര്‍മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നേരത്തെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നതോടെ ഈ അന്വേഷണം നിര്‍ത്തിവെച്ചിരുന്നു….

Read More