
കനത്ത ചൂടിലും കുളിരു പകരുന്ന ഹൈ ടെക് ഇഹ്റാം വസ്ത്ര പദ്ധതിയുമായി സൗദി എയർലൈൻസ്
ഹജ്ജ്, ഉംറ തീർഥാടകർക്ക് കനത്ത ചൂടിലും കുളിരു പകരുന്ന ഹൈ ടെക് ഇഹ്‌റാം വസ്ത്രം ഒരുക്കുന്ന പദ്ധതിയുമായി സൗദി എയർലൈൻസ് (സൗദിയ). ഇത്തരത്തിലുള്ള ആദ്യത്തെ ഹെടെക് ഇഹ്‌റാം വസ്ത്രം ‘കൂളസ്റ്റ് ഇഹ്റാം’ എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹജ്ജ്, ഉംറ കർമങ്ങൾ നിർവഹിക്കുമ്പോൾ ശരീരം തണുപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത ലോകത്തെ ആദ്യത്തെ ഹൈടെക് വസ്ത്രമാണിത്. വേൾഡ് ക്രിയേറ്റിവ് ആൻഡ് ഇന്നവേഷൻ ദിനത്തോട് അനുബന്ധിച്ചാണ് ഇത് അവതരിപ്പിച്ചത്. വസ്ത്ര സാങ്കേതിക വിദ്യയിലെ മുൻനിരയിലുള്ള ആഗോള കമ്പനിയായ ലാൻഡർ, യു.എസ് ആസ്ഥാനമായ…