
11ാമത് സൗദി ചലച്ചിത്ര മേളക്ക് സമാപനം; ‘മൈ ഡ്രൈവർ ആൻഡ് ഐ’ മികച്ച ചിത്രം
കിങ് അബ്ദുൽ അസീസ് സെർ ഫോർ വേൾഡ് കൾച്ചർ (ഇത്‌റ)യിൽ നടന്ന 11ാമത് സൗദി ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. സൗദിയുടെ സിനിമ ചരിത്രത്തിലേക്ക് തുല്യതയില്ലാത്ത നേട്ടങ്ങൾ ചേർത്തുവെച്ചാണ് മേള അവസാനിച്ചത്. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നുൾപ്പടെ 66 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് അഹ്‌മദ് കമാൽ സംവിധാനം ചെയ്ത ‘മൈ ഡ്രൈവർ ആൻഡ് ഐ’ നേടി. ഇതേ ചിത്രത്തിൽ നായിക കഥാപാത്രമായ കൗമാരക്കാരിയായ സൽമയെ അവതരിപ്പിച്ച റൗദ ദഖീല്ലുള്ളയാണ് മികച്ച നടി. മികച്ച ഫീച്ചർ ഫിലിമിനുള്ള…