
സൗദി ബജറ്റ് ആദ്യ മൂന്ന് മാസ പ്രകടന സൂചികയിൽ 58.7 ബില്യൺ റിയാൽ കമ്മി
ഈ വർഷത്തെ സൗദി ബജറ്റിന്റെ ആദ്യ മൂന്ന് മാസത്തെ പ്രകടനം സംബന്ധിച്ച റിപ്പോർട്ട് ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. 263.6 ബില്യൺ റിയാലിന്റെ വരുമാനവും 322.3 ബില്യൺ റിയാലിന്റെ ചെലവും 58.7 ബില്യൺ റിയാലിന്റെ കമ്മിയും രേഖപ്പെടുത്തിയായി മന്ത്രാലയം ബജറ്റ് പ്രസ്താവനയിൽ വെളിപ്പെടുത്തി. എണ്ണ വരുമാനം 149.8 ബില്യൺ റിയാലാണ്. ഇത് 2024ലെ ഇതേ പാദത്തിലെ വരുമാനം 181.9 ബില്യൺ റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനം കുറവാണ്. എണ്ണയിതര വരുമാനം 113.8 ബില്യൺ റിയാലാണ്. മുൻ വർഷത്തെ…