
സൗദിയിൽ ചൂടിന് ഈ മാസം അവസാനത്തോടെ ആശ്വാസമാകും, താപനില മുപ്പത് ഡിഗ്രിക്ക് താഴെയെത്തും
സൗദി അറേബ്യയിൽ ചൂടിന് ഈ മാസം അവസാനത്തോടെ ആശ്വാസമാകും. താപനില മുപ്പത് ഡിഗ്രിക്ക് താഴെയെത്തും. സൗദി ഹൈറേഞ്ചുകളിൽ നിലവിൽ ലഭിക്കുന്ന ഇടിയോട് കൂടിയ ശക്തമായ മഴ നാളെയോടെ അവസാനിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മുമ്പില്ലാത്ത ചൂടാണ് ഇത്തവണ സൗദിയിൽ അനുഭവപ്പെട്ടത്. നിലവിൽ രാജ്യം വേനലിൽ നിന്ന് ശരത്കാലത്തിലേക്ക് മാറിയിട്ടുണ്ട്. ഇനി ലഭിക്കാൻ പോവുന്നത് മെച്ചപ്പെട്ട കാലാവസ്ഥയാണ്. മക്ക, അൽ ബഹ, അസീർ, ജീസാൻ എന്നീ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ മഴ…