ഡിസംബറിൽ റിയാദിലേക്ക്; കോഴിക്കോടുനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്

കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം. ഡിസംബർ ആദ്യ വാരത്തിൽ റിയാദിൽ നിന്നുള്ള സർവീസിന് തുടക്കമാകും. ഹജ്ജിനായും ഇതോടെ സൗദി എയർലൈൻസിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിപ്പൂരിൽ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം. വർഷങ്ങൾക്ക് മുമ്പ് നിർത്തി വെച്ച സർവീസുകളാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡൈ്വസറി കമ്മിറ്റി ചെയർമാനായ ഇ.ടി മുഹമ്മദ് ബഷീർ എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരത്തിൽ റിയാദിലേക്കുള്ള സർവീസ് ആരംഭിക്കും. സൗദിയ…

Read More

അബ്ദുൽ റഹീമിന് പതിനഞ്ച് ദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ; നിയമസഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് പതിനഞ്ച് ദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിയാദിലെ നിയമസഹായ സമിതി. കേസിന് ഇതുവരെ ചിലവായ തുകയും കണക്കുകളും റഹീം സഹായ സമിതി റിയാദിൽ അവതരിപ്പിച്ചു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി ഈ മാസം ഇരുപത്തി ഒന്നിനാണ് പരിഗണിക്കുന്നത്. റിയാദിലെ ബത്ഹ ഡി പാലസ് ഹാളിലാണ് പൊതുയോഗം സംഘടിപ്പിച്ചത്. റഹീം സഹായ സമിതിയുടെ നേതൃത്വത്തിലായിരുന്നു യോഗം. പൊതു യോഗത്തിന്റെ ഭാഗമായി കേസിന്റെ ഇത് വരെയുള്ള നാൾ വഴികളും ബന്ധപ്പെട്ട കണക്കുകളും അവതരിപ്പിച്ചു. ട്രഷറർ…

Read More

ലെബനാനുള്ള സഹായം ; വ്യോമ മാർഗം തുറന്ന് സൗദി അറേബ്യ

ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ.​സൽമാൻ രാജാവി​ൻ്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​ൻ്റെയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്​. റിലീഫ്) ആണ്​ തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്​ജ്​ ആരംഭിച്ചത്​. റിയാദിലെ കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ സംരംഭം രാജ്യത്തി​ൻ്റെ മഹത്തായ…

Read More

ലബനാന്​ സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ

 ഇസ്രായേൽ അതിക്രമങ്ങളാൽ പ്രതിസന്ധിയിലായ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ വ്യോമമാർഗം തുറന്ന്​ സൗദി അറേബ്യ.​ സൽമാൻ രാജാവി​െൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്​. റിലീഫ്) ആണ്​ തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്​ജ്​ ആരംഭിച്ചത്​. റിയാദിലെ കിങ്​ ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ബെയ്‌റൂട്ട് ഇൻറർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ സംരംഭം രാജ്യത്തി​െൻറ…

Read More

63 രാജ്യങ്ങളിലേക്ക് ഇ-വിസ; അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി സൗദി

അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ കൂടുതൽ രാജ്യത്തേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ സൗദി ഉടൻ പ്രഖ്യാപിക്കും. സൗദിയിലെത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഇടത്തര വരുമാനക്കാരായ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് ടൂറിസം മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 2023-ഓടെ 100 ദശലക്ഷം സന്ദർശകർ എന്ന ലക്ഷ്യം ഇതിനകം മറികടന്ന സൗദി 2030 ഓടെ 150 ദശലക്ഷം എന്ന എണ്ണം പൂർത്തീകരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി….

Read More

സൗദിയിലെ പെട്രോൾ സ്റ്റേഷനുകളിൽ വ്യാപക പരിശോധന; സേവനങ്ങളും ഗുണനിലവാരവും പരിശോധിക്കുന്നു

സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. പതിനൊന്ന് സർക്കാർ ഏജൻസികൾ സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്. നഗരങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും സ്റ്റേഷനുകളിൽ പരിശോധന നടക്കും. ഊർജ്ജ മന്ത്രാലയം നിർദ്ദേശിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. രാജ്യത്തെ ഇന്ധന സ്റ്റേഷനുകൾ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം പ്രഖ്യാപിച്ച നിബന്ധനകളാണ് പ്രധാനമായും ഉറപ്പ് വരുത്തുന്നത്. സ്റ്റേഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരിക്കുക, സ്റ്റേഷനുകൾ തമ്മിലുള്ള അകലം, ശുചിത്വം, പരിപാലനം, ഗുണനിലവാരം, ഉത്പന്നങ്ങളുടെ വിതരണം എന്നിവയാണ പ്രധാനമായും പരിശോധിക്കുന്നത്….

Read More

സൗദി പൗരന്മാർക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ ഉപയോഗിക്കാം

സൗദി പൗരന്മാർക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ ഉപയോഗിക്കാം. തൊണ്ണൂറ് ദിവസം കാലാവധിയുള്ള സന്ദർശക വിസകളാണ് വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉംറക്ക് വരാൻ അനുവദിക്കുക. സ്വകാര്യ സന്ദർശന വിസയാണ് വിദേശികൾക്ക് ലഭിക്കുക. ഇതിനായി അപേക്ഷിക്കേണ്ടത് പരിചയമുള്ള ഏതെങ്കിലും സൗദി പൗരന്മാരാണ്. ഈ വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാനും സൗദിയിലെവിടെയും സഞ്ചരിക്കാനും സാധിക്കും. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വിസകളിൽ എത്തുന്നവർക്ക് 90 ദിവസം വരെ രാജ്യത്തു തങ്ങാനാവും. എന്നാൽ. ഹജ്ജ് നിർവഹിക്കാൻ ഈ…

Read More

സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി ആറുമാസത്തേക്ക് നീട്ടി

സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും. ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വിസ എന്ന് വിസയുടെ പേരും മാറ്റിയിട്ടുണ്ട്. തൊഴിൽ വിസകളുടെ ദുരുപയോഗം തടയാനും നിയമത്തിൽ നിബന്ധനകളുണ്ട്. സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ്ജിനും ഉംറക്കുമായി ജോലിക്കെത്തുന്നവർക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതായിരുന്നു താൽക്കാലിക വിസ. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ…

Read More

സൗദിയിലേക്കുള്ള വിദേശ നിക്ഷേപം കുറഞ്ഞു

സൗദിയിലേക്ക് വന്ന വിദേശ നിക്ഷേപത്തിന്റെ വാർഷിക അളവിൽ കുറവ്. 2023 ലെ രണ്ടാം പാദത്തിൽ 11.7 ബില്യൺ റിയാലിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 7.5 ശതമാനം കുറവാണ്. 2022 ലെ ഇതേ കാലയളവിലെ കണക്കനുസരിച്ച് നിക്ഷേപം 12.6 ബില്യൺ റിയാലിലധികമായിരുന്നു. ഈ വർഷം 23.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 19.4 ബില്യൺ റിയാൽ നിക്ഷേപമാണ് മൊത്തമായി രാജ്യത്തെത്തിയത്. ഇതിൽ നിന്ന് മറ്റു രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്കായി ചെലവഴിച്ചത് 7.76 ബില്യൺ റിയാലാണ്. രാജ്യത്തേക്ക്…

Read More

സൗദിയിലെത്തുന്ന വിനോദസഞ്ചാരികളിൽ ഈ വർഷം റെക്കോർഡ് വർധന; കണക്കുകൾ പുറത്ത് വിട്ട് ടൂറിസം മന്ത്രാലയം

സൗദിയിൽ വിനോദത്തിനും അവധിക്കാലം ചിലവഴിക്കുന്നിതിനുമായി എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധനവ്. സൗദി ടൂറിസം മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2024 ജനുവരി മുതല് ജൂലൈ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തേക്കെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 17.5 ദശലക്ഷം കടന്നു. ഇതിൽ വിദേശത്ത് നിന്നെത്തിയവരുടെ എണ്ണം 4.2 ദശലക്ഷം എത്തിയതായും റിപ്പോർട്ട് പറയുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം…

Read More