സൗ​ദി​ അറേബ്യയിൽ കഴിയുന്ന വിദേശികൾക്ക് സ്വന്തം പേരിൽ പരമാവധി രണ്ട് വാഹനങ്ങൾ വരെ വാങ്ങാം

സൗ​ദി​യി​ല്‍ ക​ഴി​യു​ന്ന വി​ദേ​ശി​ക​ള്‍ക്ക് പ​ര​മാ​വ​ധി ര​ണ്ടു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ് സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ല്‍ നി​ല​നി​ര്‍ത്താ​നാ​വു​ക​യെ​ന്ന് സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി നേ​രി​ട്ട് സ​മീ​പി​ക്കാ​തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​ണ്‍ലൈ​ന്‍ സേ​വ​ന പ്ലാ​റ്റ്‌​ഫോ​മാ​യ അ​ബ്ശി​ര്‍ വ​ഴി ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ളും മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ പ്ലേ​റ്റു​മാ​യി സ്വ​ന്തം വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ര്‍ പ്ലേ​റ്റും പ​ര​സ്പ​രം മാ​റ്റാ​വു​ന്ന​താ​ണ്. ഇ​തി​ന് അ​ബ്ശി​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​വേ​ശി​ച്ച് വാ​ഹ​ന​ങ്ങ​ള്‍, സേ​വ​ന​ങ്ങ​ള്‍, ന​മ്പ​ര്‍ പ്ലേ​റ്റ് മാ​റ്റം…

Read More

അടിയന്തര രക്ഷാപ്രവർത്തനത്തിന് എ ഐ ഡ്രോൺ പ്രദർശിപ്പിച്ച് സൗ​ദി അറേബ്യ

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ തി​ര​ച്ചി​ലി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രോ​ൺ സൗ​ദി ആ​​​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ്ര​ദ​ർ​ശി​പ്പി​ച്ചു. ‘ജീ​വി​ത​ത്തി​​ന്റെ ഭാ​വി’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റി​യാ​ദ്​ ന​ഗ​ര​ത്തി​​​ന്റെ വ​ട​ക്കു​ഭാ​ഗ​മാ​യ മ​ൽ​ഹാ​മി​ലെ റി​യാ​ദ് എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ ​സെ​​ന്റ​റി​ൽ ന​ട​ക്കു​ന്ന ‘സി​റ്റി സ്കേ​പ്​ 2024’ മേ​ള​യി​ലാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്​ ഈ ​അ​ത്യാ​ധു​നി​ക ഡ്രോ​ൺ നി​ർ​മി​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ കാ​ണാ​​നാ​യി ഒ​രു​ക്കി​യ​ത്. മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യ, ഭ​വ​ന മ​ന്ത്രാ​ല​യ​മാ​ണ്​ മേ​ള​യു​ടെ സം​ഘാ​ട​ക​ർ. പ​വി​ലി​യ​നി​ലെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഡ്രോ​ണി​​ന്റെ പ്ര​വ​ർ​ത്ത​ന രീ​തി​യെ​ക്കു​റി​ച്ച് സി​വി​ൽ ഡി​ഫ​ൻ​സ്​…

Read More

സൗദി അറേബ്യയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം ഉയർന്നു

സൗദിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാളധികം വർധിച്ചതായി റിപ്പോർട്ട്. 2024 മൂന്നാം പാദത്തിൽ (ജൂലൈ, ആഗസ്റ്റ്, സെപ്തംബർ) മാത്രം രാജ്യത്താകെയുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്. ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്. വിവിധ നഗരങ്ങൾക്കുള്ളിൽ മാത്രമുള്ള ട്രെയിൻ സർവിസ് ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 60,72,813 ഉം വലിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 28,91,779 മാണ്. ഇതേ…

Read More

സ്പോൺസർ ഇല്ലാതെ വിദേശികൾക്ക് സൗദിയിൽ തങ്ങാം ; 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് പ്രീമിയം ഇഖാമ അനുവദിച്ചു

സ്പോൺസർ ഇല്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും ജോലി ചെയ്യാനും വാണിജ്യ സംരംഭങ്ങൾ തുടങ്ങാനും അനുവദിക്കുന്ന പ്രീമിയം ഇഖാമ 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് ഒരുമിച്ച് വിതരണം ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസസ് (മൻശആത്ത്) സംഘടിപ്പിച്ച ‘ബിബാൻ 24’ എന്ന ഇടത്തരം, ചെറുകിട വ്യവസായ സംരംഭകത്വ സമ്മേളനത്തിലാണ് സാമ്പത്തിക സാങ്കേതിക മേഖല, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ പ്രത്യേക രംഗങ്ങളിലെ 38 സംരംഭകർക്ക് ഇഖാമ വിതരണം ചെയ്തത്. പ്രീമിയം ഇഖാമ സെൻററാണ്…

Read More

ടാക്സി നിരക്ക് വർധിക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി സൗദി ഗതാഗത മന്ത്രാലയം

സൗദിയിൽ ടാക്‌സി നിരക്കുകൾ ഉയരുന്നത് നിയന്ത്രിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി യാത്രാ നിരക്കുകൾ ടാക്‌സി കമ്പനികൾക്ക് നിർദ്ദേശിക്കാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന കമ്പനികൾക്കും നിരക്കുകൾ തീരുമാനിക്കാം. നിർദേശം പരിശോധിച്ചാകും നിരക്ക് മാറ്റത്തിന് ഗതാഗത മന്ത്രാലയം അനുമതി നൽകുക. യാത്രക്കാരിൽ നിന്നും ടാക്‌സിസ്ഥാപനങ്ങൾ അമിതനിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നിരക്കുകൾ പുനഃപരിശോധിക്കുന്നത്. പുതിയ നിരക്കുകൾ നിലവിൽ ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്ക് നിർദ്ദേശിക്കാം. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ നിർദ്ദേശിച്ച…

Read More

കണക്റ്റിവിറ്റിയിൽ സൗദിയിലെ റോഡുകൾ ലോകത്തിൽ ഒന്നാമത്: സൗദി ഗതാഗത മന്ത്രി

സൗദി അറേബ്യയിലെ റോഡുകൾ കണക്റ്റിവിറ്റി സൂചികയിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നതാണെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അൽജാസർ പറഞ്ഞു. റോഡുകളുടെ ഗുണനിലവാരത്തിൽ ജി ട്വന്റി രാജ്യങ്ങളിൽ നാലാം സ്ഥാനമാണ് സൗദിക്കുള്ളത്. രാജ്യത്തെ റോഡപകട മരണങ്ങൾ 50 ശതമാനം വരെ കുറയ്ക്കാൻ റോഡുകളുടെ ഗുണനിലവാരവും സുരക്ഷ സംവിധാനങ്ങളും സഹായിച്ചതായും മന്ത്രി വ്യക്തമാക്കി. സുരക്ഷയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ സൗദിയിലെ റോഡുകൾക്ക് ഏറെ മുന്നേറാൻ കഴിഞ്ഞതായി സൗദി ഗതാഗത മന്ത്രി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച റോഡ് സേഫ്റ്റി ആന്റ്…

Read More

സൗ​ദി റോ​യ​ൽ നേ​വി​ക്ക് പു​തി​യ മൂ​ന്ന്​ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ

സൗ​ദി അ​റേ​ബ്യ​യു​ടെ റോ​യ​ൽ നേ​വി​ക്ക്​ പു​തി​യ മൂ​ന്ന്​ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ കൂ​ടി. സ്പാ​നി​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വു​മാ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ക​രാ​റാ​യി. മൂ​ന്ന്​ പു​തി​യ ‘മ​ൾ​ട്ടി-​മി​ഷ​ൻ കോ​ർ​വെ​റ്റ് അ​വാ​ൻ​റോ 2200’ ക​പ്പ​ലു​ക​ൾ സൗ​ദി​ക്കു​​വേ​ണ്ടി സ്​​പെ​യി​ൻ നി​ർ​മി​ച്ചു​ന​ൽ​കും. ഇ​തി​നാ​യി ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്പാ​നി​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പി​ട്ടു. റോ​യ​ൽ സൗ​ദി നാ​വി​ക​സേ​ന​ക്ക്​ വേ​ണ്ടി​യാ​ണി​ത്. സൗ​ദി​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ വി​പു​ലീ​ക​ര​ണ​ത്തി​നു​ള്ള സ​ര​വാ​ത്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. അ​ഞ്ച് യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ നി​ർ​മാ​ണ​വും ​നീ​റ്റി​ലി​റ​ക്ക​ലും ചേ​ർ​ന്ന ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​മാ​യാ​ണ്​…

Read More

സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയെത്തും; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ചവരെ സൗദിയുടെ മിക്കയിടങ്ങളിലും മഴയെത്തും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ചവരെ രാജ്യത്തിൻറെ മിക്കയിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും കാറ്റുമെത്തും. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, ബാഹ, അസീർ, ജിസാൻ, മദീന, ഖസീം, ഹാഇൽ തുടങ്ങിയ പ്രവിശ്യകളിൽ ഇത് ഏറിയും കുറഞ്ഞും എത്തും. മക്കയിലെ ത്വാഇഫ് മുതൽ അൽബഹ വരെ നീളുന്ന…

Read More

സൗ​ദി അ​റേ​ബ്യ​യു​ടെ മാധ്യമ നയങ്ങൾക്ക് വിരുദ്ധമായി റിപ്പോർട്ട് നൽകി ; ചാനലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മീഡിയ റെഗുലേഷൻ അതോറിറ്റി

സൗ​ദി അ​റേ​ബ്യ​യു​ടെ മാ​ധ്യ​മ ന​യ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​യ റി​പ്പോ​ര്‍ട്ട് സം​പ്രേ​ഷ​ണം ചെ​യ്​​ത പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ചാ​ന​ലി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്​ സൗ​ദി മീ​ഡി​യ റെ​ഗു​ലേ​ഷ​ൻ ജ​ന​റ​ൽ അ​തോ​റി​റ്റി. ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ്​ അ​ന്വേ​ഷ​ണം. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തും. രാ​ജ്യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​​ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ മാ​ധ്യ​മ ന​യ​ങ്ങ​ളെ മാ​നി​ക്കു​ക​യും ഉ​ള്ള​ട​ക്കം ലം​ഘി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന്​ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സൗദി കെഎംസിസി സുരക്ഷാ പദ്ധതിയിൽ നിരവധി പ്രവാസികൾ അണിചേർന്നതായി ഭാരവാഹികൾ

സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിരവധി പ്രവാസികൾ അണിചേർന്നതായി ഭാരവാഹികൾ. 2025 ലേക്കുള്ള അംഗത്വ കാമ്പയിൻ ഒക്ടോബർ 15 മുതൽ ആരംഭിച്ചപ്പോൾ തന്നെ നൂറുകണക്കിന് പ്രവാസികളാണ് അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും രംഗത്തുള്ളതെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവർ അറിയിച്ചു. നവംബർ 15 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സൗദിയിലെ മുഴുവൻ പ്രവാസികളും അണിചേരണമെന്നും ഒട്ടേറെ പുതുമകളുമായാണ് പദ്ധതി പ്രവാസികൾക്കിടയിലേക്ക് എത്തുന്നതെന്നും…

Read More