വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമർശനം. …………………………………… വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയമസഭയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി സാംസ്‌കാരിക മന്ത്രി വി.എന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ……………………………… വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമനത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി രം​ഗത്ത്. അധ്യാപന പരിചയമെന്നത് കെട്ടുകഥയല്ലെന്നും അത് യാഥാർഥ്യമാകണമെന്നും കോടതി പറഞ്ഞു. കൂടാതെ ഡെപ്യൂട്ടേഷൻ കാലയളവിൽ എന്താണ് പഠിപ്പിച്ചതെന്നും കോടതി ചോദിക്കുകയുണ്ടായി. എൻ എസ് എസ് കോ-ഓർഡിനേറ്റർ പദവിയിലിരുന്ന് താങ്കൾ എന്താണ് പഠിപ്പിച്ചതെന്നും കോടതി പ്രിയാ വർഗീസിനോട് ആരാഞ്ഞു. കുഴിവെട്ട് അധ്യാപന പരിചയമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ കാലയളവിലെ പ്രവൃത്തി പരിചയത്തെക്കുറിച്ച് പ്രിയാ വർഗീസ് നൽകിയ സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി….

Read More

ജി സി സി നിവാസികൾക്ക് ടൂറിസ്റ്റ് വിസ വഴി ഉംറയിലേക്കും റൗദ ഷെരീഫിലേക്കും അനുമതി, വിസ ഓൺലൈനായി ലഭിക്കും

ഉംറ നിർവഹിക്കുന്നതിനും, മദിനയിലെ പ്രവാചക പള്ളിയിലെ റൗദഷെരീഫിൽ പ്രാർത്ഥിക്കുവാനുള്ള അവസരമൊരുക്കി സൗദി അറേബ്യ. സൗദി അറേബ്യൻ ടൂറിസ്റ്റ് വിസയിൽ ഉള്ള ജിസിസി നിവാസികൾക്ക് ഇനി മുതൽ ഉംറ നിർവഹിക്കുന്നതിനും, റൗദ ഷെരീഫിൽ പ്രാർത്ഥിക്കുവാനും സാധിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് നടപ്പിലാക്കിയ പല നിയന്ത്രണങ്ങളും ലഘൂകരിച്ചിട്ടുണ്ട്. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ജിസിസി നിവാസികൾക്ക് വിസ ഓൺലൈൻ ആയി അപേക്ഷിക്കാമെന്ന് സൗദി വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. ഇ-വിസ ലഭിച്ചത്തിനു ശേഷം eatmarma അപ്ലിക്കേഷൻ വഴി ഉംറക്കും പ്രാർത്ഥനക്കുമായുള്ള സമയം…

Read More

സൗദിയിൽ പൊതുഗതാഗത നിരക്കിൽ മാറ്റം

സൗദിയിൽ പൊതുഗതാഗത നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനിയർ സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ പുതുക്കി നിശ്ചയിക്കുന്നതുമുൾപ്പെടെ നിരവധി പരിഷ്‌കരണങ്ങൾ ഉൽപ്പെടുത്തിയാണ് നിയമം പരിഷ്‌കരിക്കുന്നത്. വിദ്യാർഥികൾക്കുള്ള നിരക്കിളവ് പൂർണ്ണമായും ഇല്ലാതാകും. പകരം രണ്ട് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് നിരക്കിൽ അൻപത് ശതമാനം ഇളവ് ലഭ്യമാക്കും. നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപ്പറേറ്റർമാരുമടങ്ങുന്ന സമിതിയും സമഗ്രമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം.

Read More

സൗദിയിൽ എത്തുന്ന ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കായിരിക്കുമെന്ന് ജവാസാത്ത

ഗാർഹിക തൊഴിലാളികൾ സൗദി അറേബ്യയിൽ ആദ്യമായി ജോലിക്ക് എത്തുമ്പോൾ റിക്രൂട്ട്മെന്റ് ഓഫീസുകൾക്കാണ് ഉത്തരവാദിത്തമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു. സൗദി അറേബ്യയിൽ നിന്ന് എക്സിറ്റ്, റീ എൻട്രി വീസയിൽ മടങ്ങിയെത്തിയ വീട്ടുജോലിക്കാരെ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും അധിക്യതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെടാൻ ജവാസാത്ത് അറിയിച്ചു. സൗദി അറേബ്യയിൽ ജോലിക്ക് എത്തുമ്പോൾ വീട്ടുജോലിക്കാരായ സ്ത്രീകളെ സ്വീകരിക്കാൻ മറ്റുള്ളവരെ അധികാരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇലക്ട്രോണിക് സംവിധാനം വഴി അപേക്ഷിക്കാമെന്ന്…

Read More

ഉംറ തീർഥാടകർക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിലും വന്നിറങ്ങാമെന്ന് സൗദി അറേബ്യ

സൗദി അറേബ്യയിലെത്തുന്ന ഉംറ തീർഥാടകർക്ക് സൗദിയിലേക്കു പ്രവേശിക്കാനും തിരിച്ചുപോകാനും രാജ്യത്തെ ഏതു വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്, ഉംറ മന്ത്രാലയം. അന്താരാഷ്ട്ര വിമാനത്താവളവും ഡൊമസ്റ്റിക് വിമാനത്താവളങ്ങളിലും തീർത്ഥാടകർക്ക് പ്രവേശിക്കാനാകും. രാജ്യത്ത് ഉംറ വിസയിലുള്ള തീർഥാടകർക്ക് പരമാവധി 90 ദിവസമാണ് തങ്ങാനാവുക. 90 ദിവസത്തെ വീസ കാലയളവിൽ സൗദിയിൽ എവിടെയും സന്ദർശിക്കാനും അനുമതിയുണ്ട്. ഓൺലൈൻ വഴി ഉംറ വീസയ്ക്ക് അപേക്ഷിക്കാം. പുണ്യ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും പുറമെ സൗദിയിലെ മറ്റ് നഗരങ്ങൾക്കുമിടയിലും ഉംറ തീർത്ഥാടകർക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മന്ത്രാലയം അറിയിച്ചു….

Read More