
ഹജ്ജിന് ശേഷം രണ്ടര ലക്ഷത്തിലധികം ഹാജിമാർ മദീനയിലെത്തി
ഹജ്ജിന് ശേഷം ഇത് വരെ രണ്ടര ലക്ഷത്തിലധികം തീർഥാടകർ മദീന സന്ദർശിക്കാനെത്തി. ഇതിൽ ഒന്നേക്കാൽ ലക്ഷത്തിലധികം പേർ സ്വദേശങ്ങളിലേക്ക് തിരിച്ച് പോയി. ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കിയിട്ടില്ലാത്തവരാണ് ഇപ്പോൾ പ്രവാചക നഗരിയിലെത്തുന്നത്. ഹജ്ജിനായി മക്കയിലേക്ക് നേരിട്ടെത്തിയ തീർഥാടകരാണ് ഇപ്പോൾ മദീന സന്ദർശനത്തിലുള്ളത്. ഹജ്ജിന് ശേഷം ഞായറാഴ്ച വരെ 259,514 ഹാജിമാർ പ്രവാചക നഗരിയിലെത്തി. അതിൽ 126,997 പേർ മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന 132,499 തീർഥാടകർ ഇപ്പോൾ മദീന സന്ദർശനം തുടരുകയാണ്. ഹജ്ജ്…