
സൗദിയിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധന; ഏറെയും സ്വകാര്യമേഖലയിൽ
സൗദിയിലെ തൊഴിൽ വിപണിയിലെത്തുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധന. ഒരു വർഷത്തിനിടെ നാലേ കാൽ ലക്ഷത്തിലധികം സ്ഥാപനങ്ങൾ തൊഴിൽ വിപണിയിലെത്തി. സ്വകാര്യ മേഖലയിലാണ് കൂടുതൽ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തിൻ്റെ ആദ്യ പാദം മുതൽ ഈ വർഷം ആദ്യ പാദം വരെയുള്ള കണക്കനുസരിച്ച് 425,000ത്തിലധികം സ്ഥാപനങ്ങളാണ് സൗദി തൊഴിൽ വിപണിയിലെത്തിയത്. സജീവ സ്ഥാപനങ്ങളുടെ എണ്ണം 55 ശതമാനത്തോളം വർധിച്ച് 1.2 ദശലക്ഷത്തിലധികമായി ഉയർന്നു. മുൻ വർഷം ഇത് ഏഴേ മുക്കാൽ ലക്ഷം സ്ഥാപനങ്ങളായിരുന്നു. ഈ വർഷം…