റിയാദിലെ കിംഗ് ഫഹദ് റോഡിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

റിയാദിലെ കിംഗ് ഫഹദ് റോഡിലേക്ക് ട്രക്കുകൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ വിലക്ക് നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ട്രക്ക് ഡ്രൈവർമാരോട് ട്രക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പാതകൾ ഉപയോഗിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More

സൗദി നഗരങ്ങളിൽ നിന്നും ബെയ്ജിങ്ങിലേക്ക് വിമാന സർവിസിന് തുടക്കം

ചൈനീസ് തലസ്ഥാനനഗരമായ ബെയ്ജിങ്ങിലേക്ക് റിയാദ്, ജിദ്ദ എന്നീ സൗദി നഗരങ്ങളിൽനിന്നും തിരിച്ചും നേരിട്ടുള്ള വിമാന സർവിസുകൾക്ക് തുടക്കം. ബെയ്ജിങ്ങിനും ജിദ്ദക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസ് ശനിയാഴ്ചയും ബെയ്ജിങ്ങിനും റിയാദിനുമിടയിലെ സർവിസ് ഞായറാഴ്ചയുമാണ് ആരംഭിച്ചത്. 2030ഓടെ പ്രതിവർഷം 10 കോടി സന്ദർശകരെ സൗദിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അതോടൊപ്പം ചൈനക്കും സൗദിക്കുമിടയിലെ ഉഭയകക്ഷി, വിനോദസഞ്ചാരബന്ധങ്ങൾ വർധിപ്പിക്കുന്നതിനും ഈ സർവിസുകൾ ലക്ഷ്യമിടുന്നു. സൗദിയും ആഗോള വ്യോമഗതാഗത വിപണിയും തമ്മിലുള്ള വർധിച്ചുവരുന്ന അന്താരാഷ്ട്ര സഹകരണത്തെ ഇത് പ്രതിഫലിപ്പിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് ആഴത്തിലുള്ള…

Read More

സൗദി അറേബ്യ: ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ

മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്ന തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം അറിയിപ്പ് നൽകി.  Haramain High Speed Railway is the most convenient way to commute between Makkah and Madinah. For more information, please check the link below: https://t.co/Uy3oRLmswp#Makkah_in_Our_Hearts pic.twitter.com/XiTIXA0zU3 — Ministry of Hajj and Umrah (@MoHU_En) August 6, 2023 ഹറമൈൻ ട്രെയിനുകൾ ഉപയോഗിക്കുന്ന…

Read More

സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം തിരുത്തി മന്ത്രി സജി ചെറിയാൻ; തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതെന്ന് മന്ത്രി

സൗദിയില്‍ ബാങ്കുവിളി കേട്ടില്ല എന്ന തന്റെ പരാമര്‍ശം തെറ്റായ വിവരത്തില്‍നിന്ന് സംഭവിച്ചതാണെന്നും ഇത് മനസ്സിലാക്കി എല്ലാവരും തെറ്റിദ്ധാരണ മാറ്റണമെന്നും മന്ത്രി സജി ചെറിയാന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അഭ്യര്‍ഥിച്ചു. മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ‘സൗദി അറേബ്യയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്‌സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാന്‍ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. കൂടെ വന്ന ആളോട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പറഞ്ഞു, പുറത്ത് കേട്ടാല്‍ വിവരമറിയും…

Read More

8 രാജ്യങ്ങൾക്ക് കൂടി സന്ദർശ ഇ-വിസ അനുവദിച്ച് സൗദി അറേബ്യ; ഇതോടെ ഇ-വിസ പദ്ധതിയിൽ പെടുത്തിയ രാജ്യങ്ങൾ 57 ആയി

പുതുതായി എട്ട് രാജ്യങ്ങളെ കൂടി സന്ദര്‍ശക ഇ-വിസ പദ്ധതിയിൽ ഉള്‍പ്പെടുത്തി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം.അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്‌, ദക്ഷിണാഫ്രിക്ക, തജിസ്കിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇ-വിസ പദ്ധതിയില്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 57 ആയി. രാജ്യം സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉംറ നിര്‍വഹിക്കാനും…

Read More

സൗദിയിൽ ഗ്രാൻഡ് മോസ്‌കിലെത്തുന്ന വിശ്വാസികൾ പള്ളിയിൽ വിശ്രമിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ

ഉംറ അനുഷ്ഠിക്കുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്‌കിലെത്തുന്ന തീർത്ഥാടകർ തിരക്കൊഴിവാക്കുന്നതിനായി പള്ളിയിൽ വിശ്രമിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം നിർദ്ദേശിച്ചു. ഗ്രാൻഡ് മോസ്‌കിൽ കിടന്ന് വിശ്രമിക്കുന്നതും, ഉറങ്ങുന്നതും ഒഴിവാക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നടപടികൾ ഗ്രാൻഡ് മോസ്‌കിലെ നിബന്ധനകൾക്ക് എതിരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. Dear guest of Allah,Please adhere to the rules and instructions.#Makkah_in_Our_Hearts pic.twitter.com/TtpWUo1DZF — Ministry of Hajj and Umrah (@MoHU_En) August 5, 2023 ഗ്രാൻഡ് മോസ്‌കിലെ ഇടനാഴികൾ, പ്രാർത്ഥനാ…

Read More

തിരിച്ച് മടങ്ങാതെ സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ; എണ്ണം പെരുകുന്നു, നിയന്ത്രിക്കാനുള്ള നടപടികളുമായി അധികൃതർ

സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇന്ത്യൻ കാക്കകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിൽ നിന്നുള്ള കാക്കകളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.തെക്കുപടിഞ്ഞാറൻ തീരദേശ നഗരമായ ജിസാനിലും ഫറസൻ ദ്വീപിലും വിരുന്നെത്തിയ കാക്കകളാണ് തിരികെ പോകാതെ സൗദി അറേബ്യയിൽ തന്നെ തങ്ങുന്നത്. എണ്ണം പെരുകിയതോടെ ഇത് പൊതുജനങ്ങൾക്കും ശല്യമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാക്കളെ നിയന്ത്രിക്കാൻ പരിസ്ഥിതി വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. ഫറസൻ ദ്വീപ് വന്യജീവി സങ്കേതത്തിൽ നിന്ന് 35% കാക്കകളെയും നശിപ്പിച്ചതായി നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ്…

Read More

സൗദിയിൽ വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

വീടുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപകടങ്ങൾക്കിടയാക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് ലഭ്യമാകുന്ന രീതിയിൽ വീടുകളിൽ അലക്ഷ്യമായി വെക്കരുതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീപ്പിടുത്തതിന് ഇടയാക്കിയേക്കാവുന്ന സ്റ്റൗ, ഗ്യാസ് സിലിണ്ടർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവ മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികൾക്ക് ഉപയോഗിക്കാനാകുന്ന രീതിയിൽ വീടുകളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇലക്ട്രിക് വയറുകളിൽ നിന്നുള്ള അപകടം ഒഴിവാക്കുന്നതിനായി പവർ സോക്കറ്റുകൾ ശരിയായ വിധത്തിൽ അടച്ചിട്ടുണ്ടെന്ന്…

Read More

സൗദി അറേബ്യയിൽ ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള ഇലക്ട്രോണിക് സേവനം ആരംഭിച്ചു

വ്യക്തിഗത തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം നൽകുന്ന ഇലക്ട്രോണിക് സേവനം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് (MHRSD) അറിയിച്ചു. ഈ സേവനം മന്ത്രാലയത്തിന് കീഴിലുള്ള മുസനദ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് MHRSD അറിയിച്ചിരിക്കുന്നത്. ഈ ഓൺലൈൻ സേവനം 2023 ഓഗസ്റ്റ് 1 മുതൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഈ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തികൾക്ക് തങ്ങളുടെ കീഴിലുള്ള ഗാർഹിക ജീവനക്കാരെ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക്…

Read More

കൊടുംചൂടില്‍ വെന്തുരുകി സൗദി; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 പിന്നിട്ടു

കൊടുംചൂടിൽ വെന്തുരുകി സൗദിഅറേബ്യ. താപനില അൻപത് പിന്നിട്ടതോടെ പകൽ സമയങ്ങളിൽ പുറം ജോലികൾ ചെയ്യിക്കുന്നതിനെതിരെ മുന്നറിയിപ്പ് ശക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. ഉയർന്ന ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ അനുഭവപ്പെട്ടത്. 50 ഡിഗ്രി സെൽഷ്യസ് വരെ അൽഹസ്സയിൽ താപനില ഉയർന്നു. കിഴക്കൻ പ്രവിശ്യയുടെ മറ്റു ഭാഗങ്ങളിലും സമാനമായ താപനിലയാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളായ റിയാദ്, അൽഖസ്സീം, മക്ക, മദീന പ്രവിശ്യകളിലും പകൽ താപനില 46നും 48നും ഇടയിലേക്ക്…

Read More