ഏഷ്യൻ കപ്പിനൊരുങ്ങി സൗദി അറേബ്യ; ന്യൂകാസിൽ സ്റ്റേഡിയത്തിൽ സൗദി ടീമുകളിറങ്ങും

ന്യൂകാസിൽ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാൻ സൗദി അറേബ്യക്ക് പ്രീമിയർ ലീഗിന്റെ അനുമതി. കോസ്റ്റിക്ക, ദക്ഷിണ കൊറിയ ടീമുകളുമായി സെപ്തംബറിലാകും മത്സരം. എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള സൗദിയുടെ ഒരുക്കങ്ങളുടെ ഭാഗമായാണിത്. സൗദി അറേബ്യക്ക് ഓഹരി പങ്കാളിത്തമുള്ള ക്ലബ്ബാണ് ന്യൂ കാസിൽ. കോസ്റ്റിക്ക, ദക്ഷിണ കൊറിയ ടീമുകളുമായി സൗഹൃദ മത്സരം. ന്യൂകാസിൽ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് പ്രീമിയർ ലീഗ് ക്ലബ് ഇന്നലെ രാത്രിയാണ് അറിയിച്ചത്. സെപ്തംബർ എട്ടിന് കോസ്റ്റാറിക്ക,…

Read More

71209 ഇലക്‌ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ സൗദി; കണക്കുകൾ പുറത്ത്

 സൗദി അറേബ്യ ഈ വര്‍ഷം ഇതുവരെയായി എഴുപത്തിയൊന്നായിരം ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു. എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്. തദ്ദേശിയമായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനനിര്‍മ്മാണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് കാറുകളുമുള്‍പ്പെടെ 71209 വാഹനങ്ങള്‍ സൗദി അറേബ്യ ഇതിനകം ഇറക്കുമതി ചെയ്തതായി സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വെളിപ്പെടുത്തി. 2023 ആദ്യ പകുതിയിലെ കണക്കുകളാണ് അതോറിറ്റി പുറത്ത്…

Read More

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും സൗദിയിലേക്ക്; അൽ ഹിലാലുമായി കരാർ ഒപ്പിട്ടു

പിഎസ്‌ജിയിൽ നിന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറും സൗദി ​പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ നടക്കും. രണ്ട് വർഷത്തേക്കാണ് കരാർ. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’റിപ്പോർട്ട് ചെയ്തിരുന്നു.അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം…

Read More

അടിസ്ഥാന സൗകര്യമില്ലാത്ത ടാക്‌സി യാത്രകൾ ഒഴിവാക്കണം; മുന്നറിയിപ്പുമായി സൗദി ഗതാഗത മന്ത്രാലയം

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നിരത്തിലോടുന്ന അടിസ്ഥാന സൗകര്യമില്ലാത്ത ടാക്‌സികളിലെ യാത്രകൾ ഒഴിവാക്കണമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. സൗദി ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതുപ്രകാരം മീറ്ററുകൾ, എയർകണ്ടീഷണർ തുടങ്ങിയവ പ്രവർത്തിക്കാത്ത ടാക്‌സികളിലെ യാത്ര ഒഴിവാക്കാനാണ് യാത്രക്കാരോട് മന്ത്രാലയം ആവശ്യപ്പെട്ടത്. മേൽപറയപ്പെട്ടവക്ക് പുറമേ വൃത്തിഹീനവും സീറ്റുകൾ യാത്രക്ക് തടസ്സമാകുന്നതും ഈ ഗണത്തിൽപെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം ടാക്‌സികൾ ഒഴിവാക്കി മെച്ചപ്പെട്ടവ യാത്രക്ക് തെരഞ്ഞെടുക്കാനും മന്ത്രാലയം യാത്രക്കാരോട് നിർദേശിച്ചു.

Read More

സൗദിയിൽ സ്‌കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; ക്ലാസുകള്‍ അടുത്ത ഞായറാഴ്ച മുതല്‍

രണ്ടര മാസത്തെ വേനലവധിക്ക് ശേഷം സൗദിയിലെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി. അധ്യാപകരും ജീവനക്കാരും ഇന്ന് മുതല്‍ വിദ്യാലയങ്ങളിലെത്തി. അടുത്ത ഞായറാഴ്ച ക്ലാസുകള്‍ ആരംഭിക്കും. ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാര്‍ നേരത്തെ എത്തിയത്. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദേശ സ്‌കൂളുകൾ എന്നിവയിലാണ് ക്ലാസുകള്‍ക്ക് തുടക്കമാകുക. സ്വദേശി സ്‌കൂളുകളില്‍ ഒന്നാം പാദ പഠനത്തിന് തുടക്കമാകുമ്പോള്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ രണ്ടാം പാദത്തിനാണ് ആരംഭം കുറിക്കുന്നത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒന്നാം പാദ പരീക്ഷ…

Read More

സൗദിയിൽ വാടകക്കാരന് ഇ-റെസിപ്റ്റ് അനുവദിക്കണം; റസിപ്റ്റ് ലഭിച്ചില്ലെങ്കിൽ കുടിശ്ശിക രേഖപ്പെടുത്തും

സൗദിയിൽ ഇജാർ പ്രോഗ്രാം വഴി അടക്കുന്ന വാടകക്ക് ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കണമെന്ന് ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കാത്ത വാടക കുടിശ്ശികയായി രേഖപ്പെടുത്തും. വിദേശികളുൾപ്പെടെയുള്ളവർക്ക് ഇജാർ പ്ലാറ്റ്ഫോം വഴി വാടകയടക്കാനും റസിപ്റ്റ് നേടാനും സാധിക്കുമന്നും ഇജാർ പ്ലാറ്റ്ഫോം അറിയിച്ചു. താമസ കെട്ടിടത്തിനും മറ്റും വാടകക്കാരൻ അടക്കുന്ന വാടക തുകക്ക് ഇജാർ പ്ലാറ്റ്ഫോമിൽ നിന്നുള്ള ഇലക്ട്രോണിക് റസിപ്റ്റ് നിർബന്ധമാണ്. ഇടനിലക്കാരായ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കോ, കെട്ടി ഉടമകൾക്കോ നൽകുന്ന പണത്തിന് ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കാനുള്ള സംവിധാനം ഇജാർ…

Read More

സൗദിയിൽ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തും

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റോഡിൽ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സൗദി അറേബ്യയിൽ അലക്ഷ്യമായ പ്രവർത്തിയായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾക്ക് 500 മുതൽ 900 റിയാൽ വരെ പിഴ ചുമത്തുന്നതാണ്. ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ശ്രദ്ധചെലുത്തുക തുടങ്ങിയ ശീലങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read More

സൗദിയിൽ തൊഴിൽ ലംഘനങ്ങളുടെ പിഴയിൽ വൻ മാറ്റം; പിഴതുക 60 മുതൽ 80 ശതമാനം വരെ കുറച്ചു

സൗദിയിൽ തൊഴിലുമായ ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്താൻ നീക്കം. സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് 60 ശതമാനം മുതൽ 80 ശതമാനം വരെ പിഴ തുക കുറക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. 60 ദിവസത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ മന്ത്രാലയം നിർത്തിവെക്കും. പിഴക്കുള്ള അപ്പീൽ സമർപ്പിക്കാനും 60 ദിവസം സമയമുണ്ട്. ജീവനക്കാരുടെ എണ്ണമനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് പിഴ തുകയിൽ മാറ്റം വരുത്തിയത്. തൊഴിൽ സംരക്ഷണം, സുരക്ഷ, ആരോഗ്യം…

Read More

ഹജ്ജ് ഉംറ സേവന നിയമങ്ങൾ പരിഷ്‌കരിച്ചു; നിയമ ലംഘനങ്ങൾക്ക് ശക്തമായ ശിക്ഷ

തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിക്കുന്നതാണ് പുതിയ കരട്. പൊതുജനാഭിപ്രായവും വിദഗ്ധ നിർദേശങ്ങളും തേടിയ ശേഷം കരട് നിയമമാക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. നിരവധി പുതിയ നിർദ്ദേശങ്ങളും ചട്ടങ്ങളും പരിഷ്‌കരിച്ച കരട് നിയമത്തിൽ ഉൾപ്പെടുന്നു. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ…

Read More

മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സൗദി അറേബ്യ

മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സൗദി അറേബ്യ. രാജ്യത്ത് മയക്കുമരുന്ന് വേട്ട ശക്തമാകുന്നതിനിടെയാണ് പുതിയ നിയമനങ്ങൾ. രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയിൻറുകളും വർധിപ്പിച്ചിട്ടുണ്ട്. സൗദിയിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കെയാണ് സേനാബലം വർധിപ്പിച്ചത്. പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അകാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിവരാണ് പുതിയ അംഗങ്ങൾ. ഉദ്യോഗാർഥികളുടെ ഗ്രാജുവേഷൻ പ്രോഗ്രാം ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അൽഖർനി നിർവ്വഹിച്ചു. ഉദ്യോഗാർഥികൾക്ക് മേജർ ആശംസകൾ നേർന്ന് സംസാരിച്ചു….

Read More