സൗദി വിദ്യാഭ്യാസ മന്ത്രിയും ഇന്ത്യൻ അംബാസിഡറും കൂടിക്കാഴ്ച നടത്തി; വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സഹകരണം

സൗദിയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബനിയാനും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. യൂനിവേഴ്സിറ്റി വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, സൗദിയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കൽ, ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ…

Read More

സൗദിയിൽ ക്യാമറകൾ വഴി വാഹന ഇൻഷൂറൻസ് പരിശോധിക്കും

സൗദിയിൽ ക്യാമറകൾ വഴി വാഹനങ്ങളുടെ ഇൻഷുറൻസ് പരിശോധിക്കുന്ന സംവിധാനം വരുന്നു.പുതിയ സംവിധാനം ഒക്ടോബർ മുതൽ പ്രാബല്യത്തിലാകുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാൽ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുവല്ലെങ്കിൽ ഇലക്ട്രോണിക് ആയി നിയമലംഘനം രേഖപ്പെടുത്തുന്ന സംവിധാനമാണ് രാജ്യത്തുടനീളം നടപ്പിലാക്കാൻ പോകുന്നത്. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴി വാഹനങ്ങളുടെ ഇൻഷൂറൻസ് സാധുത ഓട്ടോമാറ്റിക്കായി നിരീക്ഷിക്കും. ഇൻഷൂറൻസ് കാലഹരണപ്പെട്ടതായി കണ്ടെത്തിയാൽ അത് ഉടൻ തന്നെ അതത് വാഹനങ്ങളുടെ മേൽ നിയമലംഘനമായി രേഖപ്പെടുത്തും….

Read More

സൗദിയിൽ സ്വയം തൊഴിലന്വേഷകരുടെ എണ്ണം വർധിക്കുന്നു

സൗദിയിൽ സ്വയംതൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ്. ഈ വർഷം ആദ്യപകുതിയിൽ സ്വയംതൊഴിൽ കരാറുകളുടെ എണ്ണം ഇരുപത്തി മൂന്നര ലക്ഷത്തിലെത്തിയതായി മാനവവിഭവശേഷി മന്ത്രാലയം പുറത്ത് വിട്ട് കണക്കുകൾ സൂചിപ്പിക്കുന്നു. ഫ്ളക്സിബിൽ തൊഴിൽ കരാറുകളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് രേഖപ്പെടുത്തി. സൗദി മാനവവിഭവശേഷി സാമൂഹ്യവികസന മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് കണക്കുകൾ പുറത്ത് വിട്ടത്. 2023 ആദ്യ പകുതി പിന്നിടുമ്പോൾ രാജ്യത്തെ സ്വയംതൊഴിലന്വേഷകരുടെ എണ്ണം 23 ലക്ഷത്തി അറുപതിനായിരം പിന്നിട്ടതായി റിപ്പോർട്ട് പറയുന്നു. ഇക്കാലയളവിൽ ഫ്ളക്സിബിൾ തൊഴിൽ…

Read More

സൗദിയിൽ അനുവാദമില്ലാതെ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ചിത്രീകരിക്കുന്നവർക്ക് മുന്നറിയിപ്പ്‌; ഇനി തടവും പിഴയും

സൗദിയിൽ മറ്റുള്ളവരുടെ അനുവാദം കൂടാതെ പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നവർക്ക് ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. സൗദി അഭിഭാഷകൻ ഫായിസ് ഈദ് അൽഅനസിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അടക്കം ഏതു സ്ഥലങ്ങളിൽ വെച്ചും മറ്റുള്ളവരെ ചിത്രീകരിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതേ കുറിച്ച് അറിയാതെയാണ് പലരും സൈബർ കുറ്റകൃത്യങ്ങളിൽ പെടുന്നതെന്നും ഫായിസ് ഈദ് അൽഅനസി പറഞ്ഞു.

Read More

പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് അറിയിപ്പ്

മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രവാചകന്റെ പള്ളിയിലെത്തുന്നവർക്ക് സുഗമമായ പ്രാർത്ഥനാ സൗകര്യങ്ങൾ നൽകുന്നതിനും, തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് ഈ തീരുമാനം. പള്ളിയുടെ പ്രാർത്ഥനാ മേഖലയിലേക്ക് ചെറിയ ബാഗുകൾ ഉൾപ്പടെയുള്ള ലഗേജുകൾ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. شكرًا لوعيكم والتزامكم بتعليمات الأمتعة، عند زيارة المسجد النبوي.#في_القلب_يا_مكة pic.twitter.com/U8NQ6p2L0v — وزارة الحج والعمرة (@HajMinistry) August 27, 2023 എന്നാൽ തീർത്ഥാടകർക്ക് ചെറിയ…

Read More

സൗദിയില്‍ വേനലവസാനിക്കുന്നു; നവംബർ പകുതിയോടെ തണുപ്പ് കാലം ആരംഭിക്കും

നാലു ദിവസം കൂടിയാണ് ഇനി സൗദിയിൽ വേനൽകാലം അവസാനിക്കാൻ ബാക്കിയുള്ളതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നിരീക്ഷകൻ അഖീൽ അൽ അഖീൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത മാസം തുടക്കത്തോടെ ശരത്കാലം ആരംഭിക്കും. നവംബർ പകുതിയോടെ ആരംഭിക്കുന്ന ശൈത്യകാലത്തിന് മുമ്പുള്ള പരിവർത്തന കാലഘട്ടമായാണ് ഈ കാലയളവിനെ കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് കാലാവസ്ഥാ വ്യതിയാനം ശക്തമായിരിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. അടുത്ത…

Read More

സൗദിയിൽ പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തും

ഇലക്ട്രിസിറ്റി ലൈനുകൾ ഉൾപ്പടെയുള്ള പൊതു ഉപയോഗ വിതരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ്ങ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അനധികൃതമായി ലൈനുകൾ ഉപയോഗിച്ച് ലൈറ്റിംഗ് പോളുകളിൽ നിന്ന് ഇലക്ട്രിസിറ്റി ചോർത്തുന്നത് ഉൾപ്പടെ പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങളിലേക്കുള്ള കടന്ന് കയറലുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തികൾക്ക് പതിനായിരം മുതൽ അമ്പതിനായിരം റിയാൽ വരെ പിഴയായി ചുമത്തുമെന്ന്…

Read More

സൗദി അറേബ്യയിൽ പരിശോധ കർശനമാക്കി; താമസ, തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി

താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ കർശനമാക്കി സൗദി അറേബ്യ. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഒരാഴ്ചക്കിടയിൽ 14,529 പ്രവാസി നിയമ ലംഘകരെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 8,512 ഇഖാമ നിയമ ലംഘകരും 3,959 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,058 തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 898 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ…

Read More

അന്താരാഷ്ട്ര ഖുർആൻ മത്സരം ആരംഭിച്ചു; ഒന്നാം സമ്മാനം 5 ലക്ഷം റിയാൽ

മക്കയിൽ 43മത് അന്താരാഷ്ട്ര ഖുർആൻ മത്സരം ആരംഭിച്ചു. ഇന്ത്യയുൾപ്പെടെ 117 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. 8.9 കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഇസ്ലാമിക കാര്യ മന്ത്രി പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറമിലാണ് 43ാമത് അന്താരാഷ്ട്ര ഖുർആൻ മത്സരം നടക്കുന്നത്. 11 ദിവസം നീണ്ടു നിൽക്കുന്ന ഫൈനൽ റൌണ്ട് മത്സരങ്ങൾ വെള്ലിയാഴ്ച ആരംഭിച്ചു. ഇന്ത്യയിൽ നിന്നുൾപ്പെടെ 117 രാജ്യങ്ങളിൽ നിന്നുള്ള 166 പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഓണ്‍ലൈന്നിൽ ഉൾപ്പെടെ നടത്തിയ ആദ്യഘട്ട മത്സരങ്ങളിൽ വിജയിച്ചവരാണ് അവസാന…

Read More

സൗദിയില്‍ വാഹനാപകടം; ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കുടുംബത്തിലെ നാല് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെ റിയാദിനടുത്ത് തുമാമയിലുണ്ടായ അപകടത്തിലാണ് ദാരുണ സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരൻ ഓടിച്ചിരുന്ന ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗൗസ് ദന്തു (35), ഭാര്യ തബ്റാക് സർവാർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ്(2), മുഹമ്മദ് ഈറാൻ ഗൗസ് (4), എന്നിവരാണ് മരിച്ചത്. കുവൈറ്റിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തിയതായിരുന്നു ഇവർ. ഹഫ്ന- തുവൈഖ് റോഡിലാണ് അപകടം. അപകടത്തിൽ…

Read More