
പൊടിക്കാറ്റിനെ നേരിടാൻ നിരവധി പദ്ധതികൾ നടപ്പാക്കിയെന്ന് സൗദി
പൊടിക്കാറ്റിനെ നേരിടാൻ രാജ്യത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി സൗദി അറേബ്യ. കിരീടാവകാശി അവതരിപ്പിച്ച ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി ഇതിന് ഉദാഹരണമാണെന്നും സൗദി വ്യക്തമാക്കി. ഇറാനിൽ ചേർന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് സൗദി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലായിരുന്നു സമ്മേളനം. പൊടിക്കാറ്റ്, മണൽ കാറ്റ് തുടങ്ങിയ കാലാവസ്ഥ പ്രതിഭാസങ്ങളെ ചെറുക്കുന്നതിനെ കുറിച്ചായിരുന്നു സമ്മേളനം ചർച്ച ചെയ്തത്. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാനും മണൽ കാറ്റുകൾ, പൊടിക്കാറ്റുകൾ എന്നിവയെ ചെറുക്കാനും സൗദി അറേബ്യ ഫലപ്രദമായ ശ്രമങ്ങൾ നടത്തിവരുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം…