ഇനി ഫോൺ വിളിക്കുന്നവരെ തിരിച്ചറിയാം; പുതിയ സംവിധാനവുമായി സൗദി അറേബ്യ

മൊബൈൽഫോൺ വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ വ്യക്തമാക്കുന്ന സംവിധാനം ഒരുക്കി സൗദി അറേബ്യ. ഒക്ടോബർ ഒന്ന് മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് കമ്മ്യൂണിക്കേഷൻ,സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ അറിയിച്ചു.വ്യാജ ഫോൺകോളുകൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. മാസങ്ങൾക്ക് മുമ്പ് സൗദി കമ്മ്യൂണിക്കേഷൻ,സ്പേസ് ആന്റ് ടെക്നോളജി കമ്മീഷൻ പ്രഖ്യാപനം നടത്തിയ സംവിധാനമാണ് നടപ്പിലാകാൻ പോകുന്നത്. മൊബൈൽ ഫോൺ വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ കോൾ സ്വീകരിക്കുന്നയാൾക്ക് അറിയാൻ കഴിയുന്നതാണ് പുതിയ സംവിധാനം. ഇത് ഒക്ടോബർ ഒന്ന്…

Read More

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി സൌദി വിദേശകാര്യമന്ത്രി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സൌദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള അല്‍ സൌദുമായി കൂടിക്കാഴ്ച നടത്തി.സല്‍മാന്‍ രാജാവിന്റെ ആശംസകള്‍ വിദേശകാര്യ മന്ത്രി ഖത്തര്‍ അമീറിനെ അറിയിച്ചു. ഉന്നതതല സംഘത്തോടൊപ്പമാണ് സൌദി വിദേശകാര്യമന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനുള്ള നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read More

ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; രണ്ട് ബഹ്റൈൻ സൈനികർക്ക് വീരമൃത്യു

സൗദി-യമന്‍ അതിര്‍ത്തിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ടു. അതിർത്തിയിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ തങ്ങളുടെ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനും കൊല്ലപ്പെട്ടതായ ബഹ്റൈൻ കമാൻഡ് അറിയിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും സൈന്യത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ‘അയല്‍ രാജ്യമായ സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുക എന്ന പവിത്രമായ ദേശീയ കടമ നിര്‍വഹിക്കുന്നതിനിടയിലാണ് സൈനികര്‍ രക്തസാക്ഷിത്വം വരിച്ചത്.വീര രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു’വെന്നും…

Read More

സൗദിയിൽ സെപ്റ്റംബർ 28 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സൗദിയുടെ ഏതാനം മേഖലകളിൽ സെപ്റ്റംബർ 28, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 സെപ്റ്റംബർ 24 മുതൽ 28 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക, അസീർ, ജസാൻ, അൽ ബാഹ മുതലായ മേഖലകളിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ആലിപ്പഴം പൊഴിയുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നജ്റാൻ,…

Read More

വ്യാജ കറൻസി നിർമാണം; കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ

രാജ്യത്ത് വ്യാജ കറൻസികൾ നിർമിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കള്ളനോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 25 വർഷം തടവും, അഞ്ച് ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് അകത്തും, പുറത്തും വ്യാജനോട്ടുകളുടെ നിർമ്മാണം, വിതരണം, പ്രോത്സാഹനം എന്നീ പ്രവർത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.കള്ളനോട്ട്, കള്ളനോട്ട് നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങൾ, ആവശ്യവസ്തുക്കൾ…

Read More

സൗദിഅറേബ്യ ദേശീയ ദിനാഘോഷം; ദുബൈയിൽ നിന്ന് സൗദിയിലേക്ക് അധിക സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. യാത്രികരുടെ തിരക്ക് കണക്കിലെടുത്താണ് ദുബായിൽ നിന്ന് റിയാദിലേക്ക് മൂന്ന് അധിക വിമാന സർവീസുകൾ ഏർപ്പെടുത്തിയതെന്ന് എമിറേറ്റ്സ് അറിയിച്ചു.ഈ പ്രത്യേക വിമാന സർവീസുകൾ സെപ്റ്റംബർ 20, 21, 24 തീയതികളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റിയാദിലേക്ക് സർവീസ് നടത്തും. മൂന്ന് സർവീസുകൾക്കും എമിറേറ്റ്സിന്റെ ബോയിങ്ങ് 777 വിമാനങ്ങളാണ് ഉപയോഗിക്കുക.

Read More

വരും ദിവസങ്ങളിൽ ചൂട് കുറയും; സൗദിയിൽ ചൂടിന് ശമനമെന്ന് കാലാവസ്ഥ കേന്ദ്രം

സൗദി അറേബ്യയിൽ ചൂടിന് ശമനം വന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല പ്രവിശ്യകളിലും ചൂടിന് കുട് കുറയുന്നതായാണ് റിപ്പോർട്ട്. പല നഗരങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് കുറയുമെന്നും കേന്ദ്രം അറിയിച്ചു. അടുത്തയാഴ്ചയോടു കൂടി താപനില കുറയുവാനും മിതമായതും സുഖകരവുമായ കാലാവസ്ഥയിലേക്ക് രാജ്യം കടക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. മാസങ്ങളായി സൗദിയിൽ ശക്തമായ ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല നഗരങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട്…

Read More

ലോക കേരള സഭാ സമ്മേളനം സൗദിയിൽ; യാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും 

ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വിദേശത്തേക്ക്. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി.  ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനം. 

Read More

സൗദിയിലെ എയർപോർട്ടുകളിലെ സുരക്ഷ വർധിപ്പിക്കും; പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

സൗദിയിലെ വിമാനത്താവളങ്ങളിൽ സുരക്ഷാ സംവിധാനം ശക്തമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021ൽ ആരംഭിച്ച ആദ്യ ഘട്ട പദ്ധതിയിൽ നിരവധി സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. നിലവിലെ സുരക്ഷാ സംവിധാനം ഇരട്ടിയാക്കുന്നതാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. 2021 ലാണ് വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സംയോജിത ദേശീയ പദ്ധതിയുടെ ആദ്യം ഘട്ടം ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇപ്പോൾ നീക്കമാരംഭിച്ചു. 24 വിമാനത്താവളങ്ങളിൽ ഏറ്റവും പുതിയ ഇലക്ട്രോണിക് സംയോജിത സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചുകൊണ്ടായിരുന്നു…

Read More

തൊഴിലിടങ്ങളിലെ പീഡനം; കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ

തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ.അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 3,00,000 റിയാൽ ( ഇന്ത്യൻ രൂപ ഏകദേശം 66 ലക്ഷത്തിലേറെ) ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും ലഭിക്കാം. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളില്‍ പീഡനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റുകളോട് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡനത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രോസിക്യൂട്ടര്‍മാര്‍…

Read More